രക്തക്കറ ജെയ്നമ്മയുടേത്; മൃതദേഹാവശിഷ്ടങ്ങൾ ആരുടേത്?, കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു

Spread the love

കോട്ടയം∙ പരമ്പര കൊലയാളിയെന്ന് സംശയിക്കുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടേതെന്ന് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.കോട്ടയം∙ പരമ്പര കൊലയാളിയെന്ന് സംശയിക്കുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടേതെന്ന് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

 

സെബാസ്റ്റ്യൻ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ച സ്വർണാഭരണങ്ങൾ ജെയ്നമ്മയുടേത് തന്നെയെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രക്തക്കറയുടെ ജെയ്നമ്മയുടേതെന്ന് വ്യക്തമായതോടെ മൂന്ന് സ്ത്രീകളെ കാണാതായ കേസിൽ ആദ്യ കൊലപാതകത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

 

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ പുറകുവശത്തെ മുറിയിലാണ് രക്തക്കറ കണ്ടെത്തിയത്. അതേസമയം, വീട്ടുവളപ്പിൽനിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം ലഭ്യമായിട്ടില്ല. ശരീരാവശിഷ്ടങ്ങൾ സ്ത്രീയുടേതാണെന്ന് വ്യക്തമായിരുന്നു. ഫലം ലഭിച്ചിട്ടില്ലെങ്കിലും ഇത് ജെയ്നമ്മയുടെ മൃതദേഹാവശിഷ്ടമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

 

അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ജെയ്നമ്മയെ കൂടാതെ ചേർത്തല വാരനാട് സ്വദേശി ഐഷ, കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ എന്നിവരെ കാണാതായ കേസിലും സെബാസ്റ്റ്യൻ പ്രതിയാണ്. 2002 മുതലാണ് ബിന്ദു പത്മനാഭനെ കാണാതായത്. മൂന്നുപേരും കൊലപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് അന്വേഷണസംഘം കരുതുന്നു.

 

ധ്യാനകേന്ദ്രങ്ങളിൽ പതിവായി പോകുമായിരുന്ന ജെയ്നമ്മയെ അവിടെവച്ചാകും സെബാസ്റ്റ്യൻ പരിചയപ്പെട്ടിരിക്കുക എന്നാണ് നിഗമനം. ബിന്ദു പത്മനാഭന്റെ സ്വത്ത് തട്ടിയെടുത്ത് വിറ്റ കേസിൽ സെബാസ്റ്റ്യൻ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ബിന്ദുവിനെ കാണാതായതുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ ആരോപണമുയർന്നെങ്കിലും അന്വേഷണത്തിൽ കാര്യമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

  • Related Posts

    കൊഴുപ്പ് കൂടിയ ഭക്ഷണം സ്തനാർബുദ സാധ്യത വർധിപ്പിക്കും, പുതിയ പഠനം

    Spread the love

    Spread the loveകൊഴുപ്പ് കൂടിയ ഭക്ഷണശീലം സ്തനാർബുദ സാധ്യത കൂട്ടുമെന്ന് ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പഠനം. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ ട്യൂമർ വളർച്ചയെ സ്വാധീനിക്കുകയും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ പോലുള്ള വേഗത്തിൽ പടരുന്ന സ്തനാർബുദങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ…

    കാത്തിരിപ്പ് വിഫലം; വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveബെംഗളൂരു ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ…

    Leave a Reply

    Your email address will not be published. Required fields are marked *