
കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ചയാളെ ആക്രമിച്ച് കാട്ടാന. വനത്തിലൂടെ കടന്നു പോകുന്ന റോഡരികിലാണ് സംഭവം. വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. മറ്റ് നിരവധി വാഹനങ്ങളും ഇവിടെ നിർത്തിയിരിക്കുന്നത് ദൃശ്യത്തിൽ കാണാം.