റാപിഡോ, ഊബര്‍, ബൈക്ക് ടാക്സികൾക്ക് പണി വരുന്നു; നിയമം ലംഘിച്ചാൽ കർശന നടപടി, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

Spread the love

തിരുവനന്തപുരം: ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമാണ്. റാപിഡോ, ഊബര്‍ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ ടാക്സി ബൈക്കിലേക്ക് മാറ്റണം. നിയമം ലംഘിച്ച് സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കമ്പനികളുമായി നടത്തിയ ചര്‍ച്ചയിൽ എംവിഡി വ്യക്തമാക്കി.

 

ഇരുചക്ര വാഹനങ്ങള്‍ ടാക്സി ബൈക്കിലേക്ക് മാറ്റുന്നതിന് ഇനി അധിക സമയം അനുവദിക്കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. കുറഞ്ഞ നിരക്കില്‍ നഗരങ്ങളില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന സേവനമായിട്ടാണ് റാപിഡോ, ഊബര്‍ തുടങ്ങിയ കമ്പനികൾ ബൈക്ക് ടാക്സികള്‍ അവതരിപ്പിച്ചത്. വളരെ വേഗം ജനങ്ങൾ ബൈക്ക് ടാക്സി ഏറ്റെടുക്കുകയും ചെയ്തു.

 

എന്നാൽ ഇതിനെതിരെ ഓട്ടോ, ടാക്സി തൊഴിലാളി യൂണിയനുകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തി. സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്ന വാദം.

 

ഇതോടെയാണ് വിഷയത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്. സ്വകാര്യ കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ എംവിഡി ഉദ്യോഗസ്ഥർ ബൈക്കുകളെല്ലാം ടാക്സി ബൈക്ക് കാറ്റഗറിയിലേക്ക് ഉടനടി മാറ്റാന്‍ നിർദേശം നൽകിയിട്ടുണ്ട്.

 

ബൈക്കുകൾ ടാക്സി ബൈക്ക് കാറ്റഗറിയിലേക്ക് മാറ്റാൻ അപേക്ഷിച്ചാല്‍ രണ്ട് ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി ഫിറ്റ്നസ് നൽകും. സ്വകാര്യ ബൈക്കുകള്‍ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവ പിടിച്ചെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും എംവിഡി വ്യക്തമാക്കി.

  • Related Posts

    സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

    Spread the love

    Spread the love      ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.   ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.…

    15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ആക്രി വിലയ്ക്കു പൊളിക്കണം

    Spread the love

    Spread the loveകോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ…

    Leave a Reply

    Your email address will not be published. Required fields are marked *