പിണറായിയുടെ പശുക്കൾ ഇനി പുത്തൂരിലെ ‘വിവിഐപികൾ’; 7 പശുക്കളെയും കെഎൽഡിബി ഫാമിലേക്കു മാറ്റി

Spread the love

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അരുമകളായ പശുക്കൾ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ ഫാമിലെ ‘വിവിഐപികൾ’. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെയും ത‍ൃശൂർ പുത്തൂരിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോർഡിലെ (കെഎൽഡിബി) ഫാമിലേക്കാണു 3 ദിവസം മുൻപു കൊണ്ടുപോയത്.

 

കെഎൽബിഡിയാണു ക്ലിഫ്ഹൗസിലേക്കു പശുക്കളെ നൽകിയത്. തിരികെ നൽകാൻ ക്ലിഫ്ഹൗസിൽ പശുക്കളുടെ ചുമതലയുള്ളവർ സന്നദ്ധത അറിയിച്ചതോടെയാണു കെഎൽഡിബി ജീവനക്കാരെത്തി ഇവയെ കൊണ്ടുപോയത്. വെച്ചൂർ , ജഴ്സി, ഹോൾസ്റ്റീൻ സങ്കര ഇനത്തിൽപ്പെട്ടവയാണു പശുക്കൾ. ക്ലിഫ്ഹൗസിൽ 42.50 ലക്ഷം രൂപ ചെലവഴിച്ചു തൊഴുത്തു നിർമിച്ചത് വിവാദമായിരുന്നു.

 

പിണറായി വാടകവീട്ടിലേക്ക് മാറി

തിരുവനന്തപുരം ∙ പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് ഒഴിഞ്ഞു വാടകവീട്ടിലേക്കു താമസം മാറി . ബേക്കറി ജംക്‌ഷനിൽ റിസർവ് ബാങ്കിനു പിന്നിലുള്ള പാരിഷ് റോഡിൽ നിംസ് ആശുപത്രിക്കു സമീപത്തെ വീട്ടിലേക്കാണു മാറ്റം. ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വീട് 5 വർഷത്തേക്കു പാട്ടത്തിന് എടുത്തതാണെന്നാണു വിവരം. ആറിലധികം കാറുകൾ പാർക്കു ചെയ്യാവുന്ന വിശാലമായ മുറ്റം ഉൾപ്പെടെയുള്ള ഇരുനില വീടാണിത്.

 

ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ, മരുമകനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവരും ഇവിടെ താമസിക്കും എന്നാണറിവ്. ഡൽഹിയിൽ പൊളിറ്റ്ബ്യൂറോ യോഗം കഴിഞ്ഞ് ഇന്നലെ വൈകിട്ടു പിണറായി വിജയൻ ഈ വീട്ടിലേക്കെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഒപ്പമുണ്ടായിരുന്നു.

 

ക്ലിഫ്ഹൗസിൽ പിണറായിക്കും കുടുംബത്തിനും സ്വന്തമായുണ്ടായിരുന്ന സാധന സാമഗ്രികൾ ഇവിടേക്കു കഴിഞ്ഞ ദിവസങ്ങളിൽ മാറ്റി. മുഖ്യമന്ത്രിയെന്ന നിലയിൽ ലഭിച്ച സമ്മാനങ്ങളും മറ്റും പാർട്ടി ഓഫിസുകളിലേക്കു നൽകി. എകെജി സെന്ററിൽ ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഈ ഫ്ലാറ്റും പിണറായി ഉപയോഗിച്ചേക്കും. പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ കന്റോൺമെന്റ് ഹൗസിലേക്കു പിണറായി താമസം മാറും. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു പ്രതിപക്ഷ നേതാവാകുന്നതിനു തൊട്ടുമുൻപു വാടകവീട്ടിലേക്കു താമസം മാറിയിരുന്നു.

  • Related Posts

    സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

    Spread the love

    Spread the love      ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.   ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.…

    15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ആക്രി വിലയ്ക്കു പൊളിക്കണം

    Spread the love

    Spread the loveകോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ…

    Leave a Reply

    Your email address will not be published. Required fields are marked *