15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ആക്രി വിലയ്ക്കു പൊളിക്കണം

Spread the love

കോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ 24.2% ബസുകൾ പഴക്കമുള്ളതാണെന്നാണു കണക്ക്. പഴക്കമുള്ള ബസുകൾക്കു സർവീസ് തുടരാനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി 2026 സെപ്റ്റംബർ 30നു കഴിയും.

 

2021ലെ മോട്ടർ വെഹിക്കിൾസ് (വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റിയുടെ റജിസ്ട്രേഷനും പ്രവർത്തനവും) നിയമം അനുസരിച്ച്, സർക്കാർ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ സ്ക്രാപ് ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനു വിരുദ്ധമായാണ് ഇവിടെ രണ്ടുതവണയായി 2 വർഷം വീതം ഇളവു നൽകിയതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. എന്നാൽ, അടിയന്തര സർവീസുകൾക്ക് ഉപയോഗിക്കുന്ന സർക്കാർ വാഹനങ്ങൾക്കുള്ള ഇളവ് കേന്ദ്രത്തിൽനിന്ന് ഇത്തവണയും കെഎസ്ആർടിസിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

  • Related Posts

    സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

    Spread the love

    Spread the love      ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.   ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.…

    കാട് വെട്ടിത്തെളിക്കുന്നതിനിടെ ആക്രമണം; സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

    Spread the love

    Spread the loveകാസർകോട് ∙ ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ വച്ചാണ് കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ ആക്രമിക്കുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *