നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ

Spread the love

 

ബത്തേരി :നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ. ഇരുളം, മണൽവയൽ, ചേർക്കാട്ടിൽ വീട്ടിൽ, ഹാഷിഖ് (38) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 08.05.2026 പുലർച്ചെ ബത്തേരി, ഫയർലാന്റ് എന്ന സ്ഥലത്ത് പരാതിക്കാരൻ താമസിക്കുന്ന അപ്പാർട്മെന്റിനോട്‌ ചേർന്ന് നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിന്നും ഇയാൾ 5500 രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുകയും മോഷണ മുതൽ ബത്തേരിയിലെ ഒരു സ്ഥാപനത്തിൽ മറിച്ചു വിൽക്കുകയുമായിരുന്നു. 09.05.2026 ന് പരാതി ലഭിച്ചയുടൻ ബത്തേരി പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജെസ്വിൻ ജോയ് ആണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

  • Related Posts

    മോഷ്ടാക്കൾ എവിടെ മുങ്ങിയാലും അമ്പലവയൽ പൊലീസ് അവിടെയെത്തും

    Spread the love

    Spread the loveഅമ്പലവയൽ ∙ മോഷണക്കേസുകളിലെ പ്രതികളെ തുടർച്ചയായി പിടികൂടി അമ്പലവയൽ പെ‍ാലീസ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ട് മോഷണക്കേസുകളിലെ പ്രതികളെയാണ് പല ജില്ലകളിൽ നിന്നായി അമ്പലവയൽ പെ‍ാലീസ് പെ‍ാക്കിയത്. മഞ്ഞപ്പാറ ജുമാ മസ്ജിദിൽ നിന്ന് 1. 60 ലക്ഷം മോഷ്ടിച്ച പ്രതിയെ…

    മാനന്തവാടിയിൽ ബൈക്കപകടം: പതിനേഴുകാരൻ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

    Spread the love

    Spread the love  മാനന്തവാടി: താഴയങ്ങാടിയിൽ അർധരാത്രിയിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. എടവക രണ്ടേനാൽ മാങ്കായി സ്വദേശി പരേതനായ ബഷീറിന്റെ മകൻ ഫസലുദ്ദീൻ (17) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് രണ്ടേനാൽ കുനിയിൽ അജ്മലിന്റെ മകൻ നിജാസിന് ഗുരുതരമായി പരിക്കേറ്റു.…

    Leave a Reply

    Your email address will not be published. Required fields are marked *