മോഷ്ടാക്കൾ എവിടെ മുങ്ങിയാലും അമ്പലവയൽ പൊലീസ് അവിടെയെത്തും

Spread the love

അമ്പലവയൽ ∙ മോഷണക്കേസുകളിലെ പ്രതികളെ തുടർച്ചയായി പിടികൂടി അമ്പലവയൽ പെ‍ാലീസ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ട് മോഷണക്കേസുകളിലെ പ്രതികളെയാണ് പല ജില്ലകളിൽ നിന്നായി അമ്പലവയൽ പെ‍ാലീസ് പെ‍ാക്കിയത്. മഞ്ഞപ്പാറ ജുമാ മസ്ജിദിൽ നിന്ന് 1. 60 ലക്ഷം മോഷ്ടിച്ച പ്രതിയെ പാലക്കാട് നിന്നും ധ്യാനകേന്ദ്രത്തിലെ ബൈക്ക് മോഷ്ടിച്ച പ്രതിയെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കഴിഞ്ഞ ദിവസങ്ങളിലായി അമ്പലവയൽ പെ‍ാലീസ് പിടികൂടിയത്. ജുമാമസ്ജിദിലെ മോഷണം നടത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളിലാണ് അകത്താക്കിയത്. ഉസ്താദിന്റെ വേഷത്തിലെത്തിയ പ്രതിയെ സിസിടിവി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ് പിന്നാലെ കൂടിയാണ് പാലക്കാട് റയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്. അതേ മാതൃകയിലാണ് ബൈക്ക് മോഷ്ടിച്ചയാളെയും പിടികൂടിയത്.

 

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തലാണ് അന്വേഷണം നടത്തി ഇയാൾ മലപ്പുറത്തുണ്ടെന്ന് കണ്ടെത്തി, പ്രതിയെ അകത്താക്കിയത്. ഇവരെല്ലാം സ്ഥിരം മോഷ്ടാക്കളായിരുന്നു. കേസിൽ പിടിയിലായതോടെ വേറെയും മോഷണ കഥകൾ പ്രതികൾ തന്നെ പെ‍ാലീസിനോട് തുറന്ന് പറഞ്ഞു. മോഷണ കേസുകളിൽ പലതും പ്രഥാമിക അന്വേഷണങ്ങൾക്ക് ശേഷം കാര്യമായ മുൻപോട്ട് പോകാതിരിക്കുമ്പോഴാണ് അമ്പലവയൽ പെ‍ാലീസിന്റെ വേഗത്തിലുള്ള പ്രതികളെ പിടികൂടൽ.

 

സാമനമായ കേസുകൾ മുൻപുമുണ്ടായിട്ടുണ്ട്. ടൗണിലെ ബേക്കറിയുടെ മുൻപിൽ നിറുത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച പ്രതികളെയും സിസിടിവിയുടെ സാഹയത്തോടെ തിരിച്ചറിഞ്ഞ് പിടികൂടിയിരുന്നു. വിളവെടുപ്പ് സീസണിൽ കാപ്പി, കുരുമുളക്, വിളകളെല്ലാം മോഷ്ടിക്കുന്നവരെയും വേഗത്തിൽ പിടികൂടാറുണ്ട്.

  • Related Posts

    നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ

    Spread the love

    Spread the love  ബത്തേരി :നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ. ഇരുളം, മണൽവയൽ, ചേർക്കാട്ടിൽ വീട്ടിൽ, ഹാഷിഖ് (38) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 08.05.2026 പുലർച്ചെ ബത്തേരി, ഫയർലാന്റ് എന്ന സ്ഥലത്ത് പരാതിക്കാരൻ താമസിക്കുന്ന അപ്പാർട്മെന്റിനോട്‌…

    മാനന്തവാടിയിൽ ബൈക്കപകടം: പതിനേഴുകാരൻ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

    Spread the love

    Spread the love  മാനന്തവാടി: താഴയങ്ങാടിയിൽ അർധരാത്രിയിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. എടവക രണ്ടേനാൽ മാങ്കായി സ്വദേശി പരേതനായ ബഷീറിന്റെ മകൻ ഫസലുദ്ദീൻ (17) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് രണ്ടേനാൽ കുനിയിൽ അജ്മലിന്റെ മകൻ നിജാസിന് ഗുരുതരമായി പരിക്കേറ്റു.…

    Leave a Reply

    Your email address will not be published. Required fields are marked *