മാനന്തവാടിയിൽ ബൈക്കപകടം: പതിനേഴുകാരൻ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

Spread the love

 

മാനന്തവാടി: താഴയങ്ങാടിയിൽ അർധരാത്രിയിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. എടവക രണ്ടേനാൽ മാങ്കായി സ്വദേശി പരേതനായ ബഷീറിന്റെ മകൻ ഫസലുദ്ദീൻ (17) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് രണ്ടേനാൽ കുനിയിൽ അജ്മലിന്റെ മകൻ നിജാസിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ ഫസലുദ്ദീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

മരിച്ച ഫസലുദ്ദീന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ

    Spread the love

    Spread the love    അമ്പലവയൽ: വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് സ്വന്തം നാടായ മലപ്പുറത്തേക്ക് മുങ്ങിയ വയോധികൻ പിടിയിൽ. എറണാകുളം, വാരാപുഴ, മണാലിപറമ്പിൽ വീട്ടിൽ, എം.പി. സജീവ്(61)നെയാണ് അമ്പലവയൽ പോലീസ് 08.05.2026ന് മലപ്പുറം, ചുങ്കത്തറയിൽ…

    അമ്പലവയൽ ജുമാമസ്‌ജിദിൽ നിന്നും വൻതുക കവർന്ന പ്രതി പിടിയിൽ

    Spread the love

    Spread the loveഅമ്പലവയൽ: അമ്പലവയൽ മഞ്ഞപ്പാറ ജുമാമസ്‌ജിദിൽ ഉസ്‌താദിന്റെ വേഷം ധരിച്ചെത്തി വൻതുക കവർന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഷംസുദ്ധീനെ (41) ആണ് അമ്പലവയൽ പോലീസ് പിടികൂടിയത്. പള്ളിയിൽ എത്തിയ പ്രതി ആരുമില്ലാത്ത സമയം…

    Leave a Reply

    Your email address will not be published. Required fields are marked *