‘മുഖ്യമന്ത്രിയായി വിഡി സതീശന്‍ തന്നെ വരണം’; വോട്ട് ചെയ്ത പൗരന്റെ അഭിപ്രായമെന്ന് ജൂഡ്

Spread the love

ആരാകും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുകയാണ്. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, മൂന്നില്‍ ആരാകും കേരളത്തെ നയിക്കുക എന്നതില്‍ അന്തിമ തീരുമാനം അധികം വൈകാതെ തന്നെ വരും. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേരള ജനത.

 

 

 

ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി സിനിമാ ലോകത്തു നിന്നടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വിഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ജൂഡ് പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡിന്റെ പ്രതികരണം.

 

 

വോട്ട് ചെയ്ത പൗരന്‍ എന്ന നിലക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ തന്നെ വരണം എന്നാണ് തന്റെ അഭിപ്രായം എന്നാണ് ജൂഡ് പറയുന്നത്. വിഡി സതീശന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ട് നടന്‍ സുധീര്‍, നടി ഗോപിക രമേശ് തുടങ്ങിയവരും നേരത്തെ രംഗത്തെത്തിയിരുന്നു.

 

”നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്, പുതിയ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കുന്ന പൊതുജന പ്രതിനിധി, മലയാളം ഇല്ലാത്ത നാട്ടില്‍ പോയാലും സാമാന്യം നല്ല കമ്മ്യൂണികേഷന്‍ സ്‌കില്‍ ഉള്ള വ്യക്തി. വോട്ട് ചെയ്ത പൗരന്‍ എന്ന നിലക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ തന്നെ വരണം എന്നാണ് എന്റെ അഭിപ്രായം. മേല്പറഞ്ഞ കാര്യങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷം സംഭവിച്ചത് താരതമ്യം ചെയ്താല്‍ കാര്യം മനസിലാകും” എന്നാണ് ജൂഡിന്റെ

വാക്കുകള്‍.

  • Related Posts

    ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്

    Spread the love

    Spread the loveതാമരശ്ശേരി: ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്. മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് രക്ഷപ്പെടുത്തിയത്. സാജിദിനെ 4 ദിവസം ആണ് മയക്കുമരുന്ന് സംഘം തടവിൽ പാർപ്പിച്ചത്. ബാംഗ്ലൂരുവിൽ നിന്നും തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ…

    മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിൽ, പൊലീസ് ജീപ്പുമായി കടന്നു; ഒടുവിൽ കള്ളൻ പിടിയിൽ

    Spread the love

    Spread the loveകണ്ണൂർ ∙ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടത്തിയ പ്രതി പിടിയിൽ. ഗുരുവായൂർ സ്വദേശി ഹംസത്തിനെ കണ്ണൂർ ടൗൺ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയോടെയാണ് പ്രതി സൈബർ പൊലീസ് സ്റ്റേഷന് സമീപത്തായി നിർത്തിയിട്ടിരുന്ന ജീപ്പ് കടത്തിക്കൊണ്ടുപോയത്.   മൊബൈൽ…

    Leave a Reply

    Your email address will not be published. Required fields are marked *