വിവാഹസൽക്കാരത്തിനിടെ വിളമ്പിനെച്ചൊല്ലി തർക്കം; അടിപിടിയിൽ വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ ആശുപത്രിയിൽ

Spread the love

 

 

വണ്ടിപ്പെരിയാർ ∙ വിവാഹസൽക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ 10 പേർക്കു പരുക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഗ്രാൻപി സ്വദേശികളുടെ വിവാഹസൽക്കാരത്തിനിടെയാണു മ്ലാമലയിലെ കേറ്ററിങ് സംഘത്തിലെ തൊഴിലാളികളും വരന്റെ ബന്ധുക്കളും തമ്മിൽ ഏറ്റുമുട്ടിയത്. സൽക്കാരത്തിന്റെ ഏറ്റവും അവസാന ഭാഗത്താണു വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം മേശയും മറ്റും വൃത്തിയാക്കി കൊണ്ടിരുന്ന കേറ്ററിങ് തൊഴിലാളികൾ, വരന്റെ ബന്ധുക്കൾ ഇരുന്ന ഭാഗത്ത് ഭക്ഷണം വിളമ്പാൻ കഴിയില്ലെന്നു പറഞ്ഞു. തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നു വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു

  • Related Posts

    ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്

    Spread the love

    Spread the loveതാമരശ്ശേരി: ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്. മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് രക്ഷപ്പെടുത്തിയത്. സാജിദിനെ 4 ദിവസം ആണ് മയക്കുമരുന്ന് സംഘം തടവിൽ പാർപ്പിച്ചത്. ബാംഗ്ലൂരുവിൽ നിന്നും തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ…

    മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിൽ, പൊലീസ് ജീപ്പുമായി കടന്നു; ഒടുവിൽ കള്ളൻ പിടിയിൽ

    Spread the love

    Spread the loveകണ്ണൂർ ∙ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടത്തിയ പ്രതി പിടിയിൽ. ഗുരുവായൂർ സ്വദേശി ഹംസത്തിനെ കണ്ണൂർ ടൗൺ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയോടെയാണ് പ്രതി സൈബർ പൊലീസ് സ്റ്റേഷന് സമീപത്തായി നിർത്തിയിട്ടിരുന്ന ജീപ്പ് കടത്തിക്കൊണ്ടുപോയത്.   മൊബൈൽ…

    Leave a Reply

    Your email address will not be published. Required fields are marked *