ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ

Spread the love

 

 

അമ്പലവയൽ: വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് സ്വന്തം നാടായ മലപ്പുറത്തേക്ക് മുങ്ങിയ വയോധികൻ പിടിയിൽ. എറണാകുളം, വാരാപുഴ, മണാലിപറമ്പിൽ വീട്ടിൽ, എം.പി. സജീവ്(61)നെയാണ് അമ്പലവയൽ പോലീസ് 08.05.2026ന് മലപ്പുറം, ചുങ്കത്തറയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇയാൾ വയനാട് ജില്ലയിലെ പുൽപ്പള്ളി, ബത്തേരി സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി, തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് സ്റ്റേഷനുകളിലും കളവ് കേസുകളിൽ പ്രതിയാണ്. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റു ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചും പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

 

മെയ് ഒന്നിന് ഉച്ചയോടെയാണ് സംഭവം. വടുവൻചാൽ, വട്ടത്തുവയലിലെ ധ്യാനകേന്ദ്രത്തിൽ രാവിലെ ആറു മണിയോടെയാണ് സജീവ് ധ്യാനം കൂടാനെത്തിയത്. ധ്യാനം തീരുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഇയാൾ പുറത്തിറങ്ങുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന ഹീറോ ഗ്ലാമർ ബൈക്ക് മോഷ്ടിച്ച് സ്വന്തം സ്ഥലത്തേക്ക് തിരികെ പോകുകയുമായിരുന്നു. ബാർബർ ജോലി ചെയ്യുന്ന ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ബൈക്ക് ഉപയോഗിച്ച് വരുകയായിരുന്നു. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

എം.എം. വിനീത്കുമാർ, എ.എസ്.ഐ എം.കെ. സനൽ, എസ്.സി.പി.ഒ പ്രഭാകരൻ, സി.പി.ഒമാരായ എസ്. നിധിൻ, മുഹമ്മദ് അൻസാരി, അഖിൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

  • Related Posts

    അമ്പലവയൽ ജുമാമസ്‌ജിദിൽ നിന്നും വൻതുക കവർന്ന പ്രതി പിടിയിൽ

    Spread the love

    Spread the loveഅമ്പലവയൽ: അമ്പലവയൽ മഞ്ഞപ്പാറ ജുമാമസ്‌ജിദിൽ ഉസ്‌താദിന്റെ വേഷം ധരിച്ചെത്തി വൻതുക കവർന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഷംസുദ്ധീനെ (41) ആണ് അമ്പലവയൽ പോലീസ് പിടികൂടിയത്. പള്ളിയിൽ എത്തിയ പ്രതി ആരുമില്ലാത്ത സമയം…

    നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും യാത്രക്കാർക്കാരനും പരിക്ക്

    Spread the love

    Spread the love    മാനന്തവാടി ആറാംമൈൽ ഉള്ളിശ്ശേരി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇന്നലെയാണ് സംഭവം. ഓട്ടോ ഡ്രൈവർ…

    Leave a Reply

    Your email address will not be published. Required fields are marked *