ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

Spread the love

തിരുവനന്തപുരം∙ ജോലി വാഗ്ദാനം നല്‍കി വരുത്തിയ ഒറ്റപ്പാലം സ്വദേശിനിയായ യുവതിയെ കഴക്കൂട്ടത്ത് ‘ഡേ ഡ്രീം’ എന്ന പേരിലുള്ള സ്പായില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 2 പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം കല്‍പന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുമായ കഠിനംകുളം പഞ്ചായത്ത് ഓഫിസിനു സമീപം ഫാത്തിമാപുരത്ത് ജിപ്‌സന്‍ (35), ആലപ്പുഴ, പേരൂര്‍, മാന്നാര്‍ സ്വദേശിനി അശ്വതി (22) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും ദിവസം മുന്‍പ് സ്പായില്‍ എത്തിയ ജിപ്സനും കണ്ടാല്‍ അറിയാവുന്ന ചിലരും ചേര്‍ന്നു തന്നെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് യുവതി കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

 

കേസിലെ ഒന്നാം പ്രതിയായ അശ്വതിയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി കഴക്കൂട്ടത്ത് എത്തിയത്. പ്രതികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം അശ്വതി യുവതിയെ സ്പായില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച് മൂന്നാം പ്രതിയായ ജിപ്സന്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റൊരു സ്ത്രീയെ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീ‍ഡിപ്പിച്ചു; പ്രതി പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ ആറ് വയസ്സുകാരിക്ക് നേരെ ട്രെയിനില്‍ ക്രൂരമായ ലൈംഗികാതിക്രമം. കേരളത്തിലേക്ക് തീർഥ യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമം നേരിട്ടത്. പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡ‍ിയിലെടുത്തു. തെങ്കാശിയില്‍ നിന്ന് എടത്വാപള്ളിയില്‍…

    വായിൽ രക്തം പുരണ്ട തുണി, മുറിവുകൾ; ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തി

    Spread the love

    Spread the love  ഹൈദരാബാദ്∙ ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62) ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിലുള്ള വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ നേതൃത്വത്തിൽ കവർച്ചാ…

    Leave a Reply

    Your email address will not be published. Required fields are marked *