10 മണിക്കൂർ 45 മിനിറ്റ്; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു നീന്തിയെത്തി ടെക്കി ദമ്പതികൾ

Spread the love

ബെംഗളൂരു ∙ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു 10 മണിക്കൂർ 45 മിനിറ്റിൽ നീന്തിയെത്തി ബെംഗളൂരുവിലെ ടെക്കി ദമ്പതികൾ അപൂർവ നേട്ടം സ്വന്തമാക്കി. 30 വയസ്സുകാരായ ഡാനിഷ് അബ്ദി, വൃഷാലി പ്രസാദെ എന്നിവരാണു രാമസേതു റൂട്ടിൽ ഏകദേശം 32 കിലോമീറ്റർ നീന്തിയത്. ഈ റൂട്ടിൽ നീന്തുന്ന ആദ്യ ദമ്പതികളാണിവർ. പാരാമെഡിക്കൽ ടീം, കോസ്റ്റ് ഗാർഡ് എന്നിവരുടെ നിരീക്ഷണത്തിലാണു നേട്ടം സ്വന്തമാക്കിയത്.

 

തലൈമാന്നാറിൽ നിന്നു പുലർച്ചെ 4.30 നു നീന്തൽ ആരംഭിച്ചു. ഉച്ചകഴിഞ്ഞു 3.15നു ധനുഷ്കോടിയിൽ എത്തി. തലൈമാന്നാറിൽ ബോട്ടിൽനിന്ന് ഇരുവരും വെള്ളത്തിലേക്കു ചാടുന്നതുൾപ്പെടെ യാത്രയിലെ വിഡിയോ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമായിരുന്നു. മണിപ്പാൽ ആശുപത്രിയുടെ പിന്തുണയുള്ള സംരംഭത്തിന്റെ ഭാഗമായാണു നീന്തൽ സംഘടിപ്പിച്ചത്.

  • Related Posts

    തമിഴ്നാട്ടിൽ മുഖ്യമന്ത്രി പദം ഉറപ്പിച്ച് വിജയ്; ക്ലൈമാക്സിൽ പിന്തുണയുമായി വിസികെ

    Spread the love

    Spread the love  ചെന്നൈ ∙ വിജയിന്റെ തമിഴക വെട്രി കഴകത്തിന് പിന്തുണ നൽകി 2 എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ). ഇതോടെ ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടി. ടിവികെ നേതാക്കൾ ഉടൻ ഗവർണറെ കാണും. വിജയിന്…

    നടി ശ്രീദേവിയുടെ സ്ഥല തർക്കം: ഭർത്താവിന് അനുകൂല വിധി

    Spread the love

    Spread the loveചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി…

    Leave a Reply

    Your email address will not be published. Required fields are marked *