കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഒട്ടേറെപ്പേർക്ക് പരിക്ക്

Spread the love

തിരുവനന്തപുരം∙ കവടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവതിക്കു ദാരുണാന്ത്യം. നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ആഷിക്കിന് പരുക്കുണ്ട്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലാണ് നൗഷികയെ എസ്‌യുടി ആശുപത്രിയിലെത്തിച്ചത്. കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. നിരവധി പേര്‍ക്കു പരുക്കേറ്റുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. നാലു കാറും രണ്ടു ബൈക്കുമാണ് അപകടത്തില്‍പെട്ടത്.

  • Related Posts

    അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ രാജവെമ്പാല; 8 അടിയോളം നീളം, 16 കിലോയോളം ഭാരം

    Spread the love

    Spread the loveബന്തടുക്ക ∙ ‌മാണിമൂലയിൽ വീട്ടിലെ അടുക്കളയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി. ബന്തടുക്കയിലെ പി.കെ.ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അടുക്കളയിൽ നിലത്ത് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്. അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു.…

    ‘മാനവികതയെ സജീവമായി നിലനിർത്തുക’; മെയ് 8 ലോക് റെഡ് ക്രോസ് ദിനം

    Spread the love

    Spread the love  യുദ്ധം, ദുരന്തം എന്നിവയാൽ ബാധിക്കപ്പെടുന്നവർക്ക് സഹായം നൽകുന്ന സന്നദ്ധപ്രവർത്തകരെ ആദരിക്കുന്നതിനാണ് എല്ലാ വർഷവും മെയ് 8 ലോക് റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്. റെഡ് ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ജീൻ ഹെൻറി ഡുനാൻ്റിൻ്റെ ജന്മദിനമാണ് റെഡ് ക്രോസ്…

    Leave a Reply

    Your email address will not be published. Required fields are marked *