വളരെ അപൂർവമായി മാത്രം കാണുന്ന അമൂല്യമായ ഔഷധക്കൂൺ; കൗതുകമായി വീട്ടുപറമ്പിൽ നിന്നു ലഭിച്ച നിലമാങ്ങ

Spread the love

കാരാകുറുശ്ശി ∙ കുണ്ടംതോട് നെടുമണ്ണ് വെട്ടത്തുപറമ്പ് ഗോവിന്ദനുണ്ണിയുടെ വീട്ടുപറമ്പിൽ നിന്നു ലഭിച്ച നിലമാങ്ങ കൗതുകമായി. തൊടിയിൽ കൃഷിക്കായി കിളച്ചപ്പോഴാണു നിലമാങ്ങ ലഭിച്ചത്. വളരെ അപൂർവമായി മാത്രം കാണുന്ന അമൂല്യമായ ഔഷധക്കൂണാണിത്. ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിനു നിലമാങ്ങയെന്ന പേരു വന്നത്. ചെറുതും വലുതുമായ ഇരുപതോളം നിലമാങ്ങകളാണു ലഭിച്ചത്. ഇവ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

 

സ്‌ക്ലറോട്ടിയം സ്റ്റിപിറ്റാറ്റം എന്നാണു ചിതൽക്കിഴങ്ങ് എന്ന പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം. പഴയ കെട്ടിടാവശിഷ്ടങ്ങളിലും ചിതൽപ്പുറ്റുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്. കറുത്ത നിറവും അകത്തു വെള്ള നിറവുമുള്ളതാണിത്. വയനാട്ടിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ പുറത്തിറക്കിയ ‘ഔഷധക്കൂണുകൾ’ എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ചു വിവരിക്കുന്നുണ്ട്.

 

മിഥുനം, കർക്കടകം മാസങ്ങളിൽ മണ്ണിനടിയിൽ നിന്നു കറുത്ത പൊടിയോടു കൂടിയ നാരുകൾ പൊന്തിവരാറുണ്ട്. ഇതു നിലമാങ്ങയിൽ നിന്നു വരുന്നതാണ്. ഇതു ചതച്ചിട്ട്, വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയ്ക്ക് ആശ്വാസം ലഭിക്കുമെന്നും പറയുന്നു. ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങൾ, ഛർദി, ശരീരവേദന എന്നിവയ്ക്കെല്ലാമുള്ള ഔഷധമാണ്. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണു നശിച്ചതാണു നിലമാങ്ങകൾ അപൂർവമാകാൻ കാരണം.

  • Related Posts

    വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

    Spread the love

    Spread the loveമലപ്പുറം: മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തകരുടെ ക്രൂരത. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായി.   തൃപ്രങ്ങോട് പെരുന്തല്ലൂര്‍ അങ്ങാടിയിലാണ്…

    കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കണോ? ഈ രാജ്യങ്ങളിലെ ഫീസുകൾ പരിശോധിക്കൂ

    Spread the love

    Spread the loveവിദേശപഠനം എന്ന സ്വപ്നം ഇന്ത്യൻ വിദ്യാർഥികൾ ഉപേക്ഷിക്കാൻ പ്രധാന കാരണം ഉയർന്ന ചെലവ് ആണ്. ഓസ്ട്രേലിയ,യുകെ,ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഫീസ് മാത്രം 10 മുതൽ 15 ലക്ഷം രൂപ വരെ വരും. മറ്റ് ചെലവുകൾക്ക് വീണ്ടും 20 ലക്ഷം…

    Leave a Reply

    Your email address will not be published. Required fields are marked *