മുത്തങ്ങയിൽ വൻ കുഴൽപ്പണവേട്ട ; രണ്ടു കോടിയിലധികം കുഴൽ പണവുമായി 2 പേർ പോലീസിന്റെ പിടിയിൽ 

Spread the love

 

 

ബത്തേരി : കാറിൽ കടത്തുകയായിരുന്ന രണ്ടു കോടിയിലധികം രൂപയുടെ കുഴൽപണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ വീട്ടിൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ വീട്ടിൽ പി.ടി ഇസ്മായിൽ (40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. 04.05.2026 വൈകീട്ടോടെ മുത്തങ്ങ തകരപ്പാടിയിലുള്ള പോലീസ് ചേക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.

 

കർണാടക ഭാഗത്തുനിന്നും വന്ന കെ. എ 51 എം.യു 5173 നമ്പർ കാറിലാണ് പണം കടത്താൻ ശ്രമിച്ചത്. ഡിക്കിയുടെ ഇരു വശങ്ങളിലും ബ്രേക്ക്‌ ലൈറ്റ്നോട്‌ ചേർന്ന് അനധികൃതമായി നിർമിച്ച പ്രത്യേകം അറകൾക്കുള്ളിൽ ഒളിപ്പിച്ച 2,27,43000 (രണ്ടുകോടി 27 ലക്ഷത്തി നാല്പത്തിമൂവായിരം) രൂപയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത തുകയും വാഹനവും മറ്റും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ റിപ്പോർട്ട് സഹിതം ഹാജരാക്കി. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

  • Related Posts

    ചുരത്തിൽ വാഹനാപകടം: ഗതാഗത തടസ്സം നേരിടുന്നു

    Spread the love

    Spread the loveവൈത്തിരി:വയനാട് ചുരം എട്ടാം വളവിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ച് അപകടം. ഗതാഗത തടസ്സം നേരിടുന്നു.അവധി ദിവസമായതിനാൽ വാഹനങ്ങളുടെ വൻ നിരയാണ് ഉള്ളത്.യാത്രക്കാർ ശ്രദ്ധിക്കുക.

    ഗുണ്ടൽപേട്ട് വാഹനാപകടം: ഊട്ടിയിലേക്ക് പോയ മലയാളികളിൽ 3 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്നര വയസ്സുകാരനും

    Spread the love

    Spread the loveകർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ  വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവർക്ക് പുറമെ മുനീറിന്റെ മകൻ മോഹിസ് സിദാൻ (മൂന്നര വയസ്സ്) ആണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ കണ്ണൂർ സ്വദേശികളായ…

    Leave a Reply

    Your email address will not be published. Required fields are marked *