പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു, ബലാത്സംഗം; നൂറിലധികം ഇരകൾ ? 20 വയസ്സുകാരൻ അറസ്റ്റിൽ

Spread the love

പനാജി ∙ ഗോവയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 20 വയസ്സുകാരനായ സോഹം നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രചാരണം, ഭീഷണിപ്പെടുത്തൽ, പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് പ്രതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

പ്രതിയുടെ ഇരകളിൽ രണ്ട് സഹോദരിമാരുണ്ടെന്നും അതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും പ്രതിയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രതി നിരവധി പേരെ ചൂഷണം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഇരകളുടെ എണ്ണം 15 മുതൽ 30 വരെയാകാമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ, നൂറിലധികം പെൺകുട്ടികൾ ഇരകളായിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

 

നിലവിൽ പ്രതിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേർ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ ഇരകളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പ്രതിയുടെ പിതാവ് ബിജെപി ബന്ധമുള്ള മുൻസിപ്പൽ കൗൺസിലർ ആണെങ്കിലും, പ്രതിയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ഈ സംഭവത്തെ പാർട്ടി ശക്തമായി അപലപിക്കുന്നതായും അവർ അറിയിച്ചു.

 

കുറ്റകൃത്യം നടന്ന് ഏറെകാലത്തിനു ശേഷം മാത്രം നടപടിയെടുത്തതിനെ ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ ചോദ്യം ചെയ്തു. പ്രാദേശികമായ സമ്മർദ്ദത്തിനു ശേഷമാണ് പൊലീസ് കേസെടുത്തതെന്നും, ബന്ധപ്പെട്ട കമ്മിഷനുകൾ വേഗത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • Related Posts

    യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, യുവാക്കളെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

    Spread the love

    Spread the loveമുംബൈ∙ മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവർക്ക് നേരെ മലയാളി വെടിയുതിർത്തു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ…

    കാലിക്കച്ചവടത്തിൽനിന്ന് ലഹരിയിലേക്ക്; റെയ്ഹാനത്തിനേയും ഒപ്പംകൂട്ടി വിൽപന, പിടികൂടിയത് വൻ MDMA ശേഖരം

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് പിടിയിലായ സ്ത്രീയടക്കമുള്ള രണ്ട് പേരിൽനിന്ന് കണ്ടെടുത്ത് വൻ എംഡിഎംഎ ശേഖരം. മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി. (36) പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45) എന്നിവരെയാണ് മുക്കം പോലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *