3 ലക്ഷം രൂപ മുടക്കി ഊട്ടിയിലേക്കുള്ള പൈതൃക ട്രെയിൻ വാടകയ്ക്കെടുത്ത് ജർമൻ സ്വദേശികൾ

Spread the love

ഊട്ടി ∙ നീലഗിരി മൗണ്ടൻ റെയിൽവേയിലെ യാത്ര ആസ്വദിക്കാൻ പൈതൃക ട്രെയിൻ വാടകയ്ക്കെടുത്തു ജർമൻ സ്വദേശികൾ. സ്വിസ് മെയ്ഡ് എക്സ് ക്ലാസ് നീരാവി എൻജിൻ ഘടിപ്പിച്ച ട്രെയിനിലാണ് ഇവർ മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലെത്തിയത്. 6 വർഷം കഴിഞ്ഞാണ് ഈ എൻജിൻ ഓടിയതെന്നതും വിസ്മയമായി. പൈതൃക ട്രെയിൻപാതയിലെ തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമുള്ള യാത്രയിൽ മലകളുടെ ദൃശ്യമനോഹാരിത ആസ്വദിച്ചാണ് ഇവർ യാത്ര ചെയ്തത്. റണ്ണിമേട്, ഹിൽ ഗ്രോവ് തുടങ്ങിയ ആളില്ലാ സ്റ്റേഷനുകളിലും കൂനൂർ, വെല്ലിങ്ടൺ, അരുവങ്കാട്, കേത്തി, ലവ്ഡേൽ സ്റ്റേഷനുകളിലും നിർത്തിയാണു ട്രെയിൻ ഊട്ടിയിലെത്തിയത്. 3 ലക്ഷം രൂപയാണു പൈതൃക ട്രെയിനിന്റെ വാടക.

 

*വേനലവധിക്ക് തണുക്കാൻ ഊട്ടിപ്പട്ടണത്തിലേക്ക് പോയാലോ?*

 

വേനലവധിക്കാലത്ത് ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് നടത്തുമെന്നു സതേൺ റെയിൽവേ അറിയിച്ചു. മാർച്ച് 27 മുതൽ ജൂലൈ 6 വരെയുള്ള വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണു പ്രത്യേക സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം–ഊട്ടി റൂട്ടിലും ശനി, തിങ്കൾ ദിവസങ്ങളിൽ ഊട്ടി–മേട്ടുപ്പാളയം റൂട്ടിലുമാണു പ്രത്യേക സർവീസുകൾ നടത്തുക. രാവിലെ 9.10 ന് മേട്ടുപ്പാളയത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 2.25ന് ഊട്ടിയിൽ എത്തും. ഊട്ടിയിൽ നിന്നു 11.25ന് യാത്ര തുടങ്ങുന്ന ട്രെയിൻ 4.20ന് മേട്ടുപ്പാളയത്തെത്തും. കൂടാതെ ഊട്ടി – കേത്തി – ഊട്ടി 3 സർവീസുകളും ഈ ദിവസങ്ങളിൽ നടത്തും. ദിവസേന രാവിലെ 7ന് മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കും ഉച്ചയ്ക്കു 2ന് ഊട്ടിയിൽ നിന്നു മേട്ടുപ്പാളയത്തേക്കും ഉള്ള സർവീസുകൾ തുടരും. കൂനൂർ- ഊട്ടി ദിവസേന 4 സർവീസുകളുമുണ്ട്.

  • Related Posts

    എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

    Spread the love

    Spread the loveന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).   10.42 ലക്ഷം രൂപ വിലയുള്ള…

    വളർത്തിയത് യുവതിയുടെ കുടുംബം, സഹോദരിയെ അപമാനിച്ചപ്പോൾ വെടി; ആരാണ് ജയൻ ശിവാനന്ദൻ‍ നായർ

    Spread the love

    Spread the loveമുംബൈ∙ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കൾക്കു നേരെ വെടിയുതിർത്ത മലയാളി ജയൻ ശിവാനന്ദൻ‍ നായർക്ക് (51) തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി.   ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *