വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് യുവതികളെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

Spread the love

പുൽപ്പള്ളി : പുൽപ്പള്ളിക്കാരിൽ നിന്നടക്കം, ജില്ലയുടെ പല ഭാഗത്തുനിന്നുമുള്ള 25- ൽ പരം ആളുകളികളിൽ നിന്ന് പണം മേടിച്ച് ക്യാനഡ, സ്വിറ്റ്സർലൻഡ് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് യുവതികളെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു.
പാടിച്ചിറ, മാടല്‍ സ്വദേശി പാലക്കാപറമ്പിൽ ബീന ബിനീഷ് (37), ചാലക്കുടി ചിറക്കുന്നേൽ ശ്രീമോൾ രതീഷ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് ഇരയായി ക്യാഷ് ( 3- 4 ലക്ഷം വീതം) ഓരോരുത്തരുടെയും കയ്യിൽ നിന്ന് പോയ പുൽപ്പള്ളിക്കാർ നീതിക്ക് വേണ്ടി പരാതി കൊടുത്തിട്ട് ഒരു വർഷത്തെ പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.28 ലക്ഷത്തിൽ പരം രൂപയാണ് ഇവർ തട്ടിയെടുത്തത് എന്നാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കും.
മഹേഷ് (SHO), എസ് ഐ ജിതിൻ കുമാർ, പോലീസ് ഉദ്യോഗസ്ഥരായ മനു ജോസഫ്, ജെയ്‌സ് മേരി, ആതിര പി എസ്, ശ്രീജിത്ത്, വർഗീസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

  • Related Posts

    അമ്മയെ കഴുത്തറുത്ത് കൊന്ന കേസ്: അച്ഛനെയും കൊലപ്പെടുത്താൻ കാത്തിരുന്നെങ്കിലും സാധിച്ചില്ലെന്ന് ക്രിസ്റ്റി

    Spread the love

    Spread the love  കൊളക്കാട് ∙ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രിസ്റ്റിയെ താന്നിക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പ് സബ് ജയിലിൽ ആയിരുന്ന ക്രിസ്റ്റിയെ തെളിവെടുപ്പിനും തുടർന്നുള്ള ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കേളകം പൊലീസ് കോടതിയിൽ അപേക്ഷ…

    മറ്റൊരാളുമായി ബന്ധമെന്ന് സംശയം, ഭാര്യയെ കൊന്ന് പെട്ടിയിലാക്കി; പിന്നാലെ സ്റ്റേഷനിലെത്തി ‘നാടകം’

    Spread the love

    Spread the loveസൂറത്ത്∙ ഗുജറാത്തിലെ സൂറത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ശിൽപ സാൽവി (39) ആണ് മരിച്ചത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. സംഭവത്തിൽ ഭർത്താവ് വിശാൽ സാൽവിയ്ക്കായി (40) പൊലീസ് അന്വേഷണം ഊർജിതമാക്കി.   ഭാര്യയെ…

    Leave a Reply

    Your email address will not be published. Required fields are marked *