ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

Spread the love

 

കാട്ടിക്കുളം: കാട്ടിക്കുളം ഇരുമ്പുപാലത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിക്കുളം രണ്ടാം ഗേറ്റ് കാട്ടുനായ്ക്ക ഉന്നതിയിലെ തരുൺ (20) ആണ് മരണപ്പെട്ടത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന കമലിന് ഗുരുതരമായി പരിക്കേറ്റു.

 

ഇന്ന് (തിങ്കൾ) പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലിനെ ഉടൻ തന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

മരിച്ച തരുണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    എം.ഡി.എം.എയും കഞ്ചാവുമായി റിസോർട്ട് നടത്തിപ്പുകാരൻ പിടിയിൽ

    Spread the love

    Spread the love    കല്‍പ്പറ്റ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനായ അമ്പിലേരി, റീമാ കോട്ടേജ്, കെ. ഷൈജല്‍(43)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്.   ഇയാള്‍…

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തു;ആർ ഉണ്ണികൃഷ്ണൻ

    Spread the love

    Spread the loveനിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് നേതാവും മുൻ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ആർ ഉണ്ണികൃഷ്ണൻ . കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകനായ താൻ…

    Leave a Reply

    Your email address will not be published. Required fields are marked *