നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

Spread the love

 

മാനന്തവാടി: നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ സാഹസികമായി പിടികൂടി കർണാടക പൊലീസിന് കൈമാറി മാനന്തവാടി പോലീസ്. ഗോണിക്കുപ്പ പോലീസ് സ്റ്റേഷനിലുൾപ്പെടെ 27ഓളം മോഷണക്കേസുകളിൽ പ്രതിയായ നല്ലൂർനാട്, നാലാംമൈൽ, കുനിയിൽ വീട്ടിൽ ഉബൈദ് (37) നെയാണ് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടി കൈമാറിയത്.

 

മാർച്ച് 13-ന് ഉച്ചയോടെയായിരുന്നു സംഭവം. ഉബൈദിനെ പിടികൂടുന്നതിനായി കർണാടക പോലീസ് മാനന്തവാടി പോലീസുമായി ബന്ധപ്പെട്ടു. ഇയാൾ ചാമാടിപ്പൊയിൽ പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

പോലീസിനെ കണ്ട ഇയാൾ രക്ഷപ്പെടാൻ സമീപത്തെ പുഴയിലേക്ക് ഇറങ്ങി വെള്ളത്തിൽ നിന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇയാളെ കരയ്ക്കെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷം നിയമനടപടികൾ പൂർത്തിയാക്കി കർണാടക പൊലീസിന് കൈമാറി.

 

മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ റഫീഖ്, എ.എസ്.ഐ ബിജു വർഗീസ്, ഡ്രൈവർ എസ്.സി.പി.ഒ അനിൽ,സിപിഓ അബ്ദുൽ വാജിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

  • Related Posts

    എം.ഡി.എം.എയും കഞ്ചാവുമായി റിസോർട്ട് നടത്തിപ്പുകാരൻ പിടിയിൽ

    Spread the love

    Spread the love    കല്‍പ്പറ്റ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനായ അമ്പിലേരി, റീമാ കോട്ടേജ്, കെ. ഷൈജല്‍(43)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്.   ഇയാള്‍…

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തു;ആർ ഉണ്ണികൃഷ്ണൻ

    Spread the love

    Spread the loveനിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് നേതാവും മുൻ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ആർ ഉണ്ണികൃഷ്ണൻ . കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകനായ താൻ…

    Leave a Reply

    Your email address will not be published. Required fields are marked *