മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍: വീട് നഷ്ടപ്പെട്ട ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് മാതൃകയില്‍ വീട് നിര്‍മ്മിച്ചു നൽകും

Spread the love

 

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ട് മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെന്‍ററ്റീവായും ഊരാളുങ്കൽ ലേബർ കോർപറേറ്റീവ് കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ ഇപിഎസി കോണ്‍ട്രാക്ടറായും നിയമിക്കുന്നതിന് മന്ത്രി സഭായോഗത്തിൽ അനുമതി നല്‍കി.

 

അതേസമയം, കർഷകർക്കായി വിളനാശത്തിനുള്ള അടിയന്തര സഹായവും ഇൻഷുറൻസ് കുടിശ്ശികയും വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രകൃതിക്ഷോഭം കാരണം കൃഷിനാശം സംഭവിച്ചവർക്ക് 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപയുടെ കുടിശ്ശിക പുതുതായി അനുവദിച്ചു. ഇത് നേരത്തെ വിതരണം ചെയ്ത 87.89 കോടി രൂപയ്ക്ക് പുറമെയാണ്.

 

ഈ പദ്ധതിയിലൂടെ 1,50,267 കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമാകും. ഇതിനുപുറമെ, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 2024 ജൂൺ മുതൽ നൽകാനുള്ള 43.19 കോടി രൂപയുടെ കുടിശ്ശികയും തീർപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്.

  • Related Posts

    എം.ഡി.എം.എയും കഞ്ചാവുമായി റിസോർട്ട് നടത്തിപ്പുകാരൻ പിടിയിൽ

    Spread the love

    Spread the love    കല്‍പ്പറ്റ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനായ അമ്പിലേരി, റീമാ കോട്ടേജ്, കെ. ഷൈജല്‍(43)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്.   ഇയാള്‍…

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തു;ആർ ഉണ്ണികൃഷ്ണൻ

    Spread the love

    Spread the loveനിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് നേതാവും മുൻ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ആർ ഉണ്ണികൃഷ്ണൻ . കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകനായ താൻ…

    Leave a Reply

    Your email address will not be published. Required fields are marked *