‘സീറ്റ് ഉണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്; അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് നില്‍ക്കും’; വികാരഭരിതനായി ഇന്ദ്രന്‍സ്

Spread the love

മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് വസ്ത്രാലങ്കാരത്തിലൂടെയാണ്. അന്ന് താരങ്ങള്‍ക്കായി വ്‌സ്ത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ച ഇന്ദ്രന്‍സ് പിന്നീട് നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകരെ ഹൃദയങ്ങളിലേക്ക് തുന്നിച്ചേര്‍ക്കുകയായിരുന്നു. എളുപ്പമായിരുന്നില്ല ആ യാത്ര. വസ്ത്രാലങ്കാര സഹായിയായിരുന്ന സമയത്തും പിന്നീട് പ്രധാന പ്രധാന കോസ്റ്റിയും ഡിസൈനര്‍ ആയപ്പോഴുമെല്ലാം അദ്ദേഹത്തിന് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

 

സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇന്ദ്രന്‍സ്. വണ്ടിയില്‍ നിന്നും ഇറക്കി വിടുകയും കയറ്റാതെ പോവുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്. തന്റെ രൂപം കാരണം പല സ്ഥലങ്ങളിലും പിന്തള്ളപ്പെടുകയും ഒതുങ്ങി നില്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

 

”ഷൂട്ടിങ്ങിന് പോകുമ്പോഴും തിരികെ വരുമ്പോഴും ലെക്കേഷന്‍ ഷിഫ്റ്റ് സമയത്തും പോകുന്ന വണ്ടികളില്‍ ഓടിച്ചെന്ന് കയറും. അവരെന്നെ ഇറക്കി വിടും. അടുത്ത വണ്ടിയില്‍ വാ, അല്ലെങ്കില്‍ പുറകെ ജീപ്പ് വരും അതില്‍ കേറി വാ എന്നൊക്കെ പറയും.കേറിയ വണ്ടികളില്‍ സീറ്റുണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്. ചിലപ്പോള്‍ പോയ വണ്ടി തിരികെ വന്ന് സോറി പറഞ്ഞ് കേറ്റിക്കൊണ്ട് പോയിട്ടുമുണ്ട്.” ഇന്ദ്രന്‍സ് പറയുന്നു.

 

‘ഷിഫ്റ്റ് കഴിഞ്ഞ് ചെന്നയുടനെ ആര്‍ട്ടിസ്റ്റിന് കൊടുക്കേണ്ട ഡ്രസും ചെരുപ്പും ആഭരണങ്ങളും ഒക്കെ റെഡിയാക്കി ഓടിച്ചെന്ന് കയറുമ്പോ പിടിച്ചിറക്കും. അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് മാറി നില്‍ക്കും. എനിക്ക് കാഴ്ചയ്‌ക്കൊരു ഗമ ഇല്ലാത്തോണ്ടാണ്, എന്റെ തൊഴിലിനു പോലും വില കിട്ടാത്തതെന്ന് തോന്നിയിട്ടുണ്ട്” എന്നും അദ്ദേഹം പറയുന്നു.

 

കാലം മാറി, ഇന്ന് അന്താരാഷ്ട്ര പുരസ്‌കാരമടക്കം നേടിയിട്ടുള്ള നടനാണ് ഇന്ദ്രന്‍സ്. എങ്കിലും ജീവിതം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തന്റെ ലാളിത്യത്തെ ചേര്‍ത്തുപിടിക്കുകയാണ് ഇന്ദ്രന്‍സ്. ആശാന്‍ ആണ് ഇന്ദ്രന്‍സിന്റേതായി ഒടുവിലിറങ്ങിയ സിനിമ. ആട് ത്രീയാണ് അദ്ദേഹത്തിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

  • Related Posts

    ‘പേട്രിയറ്റ്’; വിമർശനങ്ങൾക്ക് അണിയറ പ്രവർത്തകരുടെ മറുപടി, വിമതന്റെ വ്‌ളോഗ് രംഗവും പുറത്ത്

    Spread the love

    Spread the love‘     പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ചിത്രത്തിന് മേൽ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങൾക്കും മനഃപൂർവമുള്ള തരം…

    ‘അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി’; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍

    Spread the love

    Spread the love    മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒരുമിച്ചെത്തുമ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് മറക്കാനാകാത്ത നിമിഷങ്ങളാണ്. ടൊവിനോയുടെ കരിയറിലെ നിര്‍ണായ വിജയങ്ങളായ ഗോദയും മിന്നല്‍ മുരളിയും ഒരുക്കിയത് ബേസിലാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *