‘100 ഏക്കർ സ്ഥലം വേണം, തുണി അലക്കാനും തേക്കാനും അറിയണം’; ഭാവി വരനെക്കുറിച്ചുള്ള സങ്കല്പങ്ങൾ പറഞ്ഞ് മീനാക്ഷി ചൗധരി

Spread the love

വിവാഹം എപ്പോൾ ആയിരിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് പലപ്പോഴായി മറുപടി പറഞ്ഞിട്ടുള്ള നടിയാണ് മീനാക്ഷി ചൗധരി. തന്റെ ഭാവി വരൻ എങ്ങനെയുള്ള ആളായിരിക്കണം എന്ന ചോദ്യത്തിന് മീനാക്ഷി പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. എന്താണ് ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം എന്നായിരുന്നു മീനാക്ഷിയോട് ഒരഭിമുഖത്തിൽ ചോദിച്ചത്.

 

“എന്നെ വിവാഹം കഴിക്കുന്ന പയ്യന് 100 ഏക്കർ ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. കൂടാതെ പാചകം ചെയ്യാനും വസ്ത്രങ്ങൾ അലക്കാനും അത് തേക്കാനും അറിയണം. വീട്ടു ജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നോക്കി നടത്തുന്ന ആളായിരിക്കണം. അടിസ്ഥാന ജോലികൾ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പ്രാപ്തിയുള്ള ആളായിരിക്കണം.

 

നിത്യ ജീവിതത്തിൽ എന്തൊക്കെ ചെയ്യുന്നുണ്ടോ അതൊക്കെയും പരസ്പരം പങ്കുവച്ചു കൊണ്ട് ചെയ്യണം. രണ്ട് പേർക്കും തുല്യ ഉത്തരവാദിത്വവും കടമയുമാണ്”.- തമാശരൂപേണ മീനാക്ഷി പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ മീനാക്ഷിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

 

‘നൂറ് ഏക്കർ എന്തിനാണ് ?’, ‘നൂറ് ഏക്കർ ഉണ്ടെങ്കിൽ എന്തിന് നിങ്ങളെ കല്യാണം കഴിക്കണം’- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം താൻ വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് നല്ല പൊക്കമുണ്ടായിരിക്കണമെന്നും നല്ല മനുഷ്യനും അതുപോലെ ബുദ്ധിയുള്ള ആളായിരിക്കണമെന്നും മീനാക്ഷി മുൻപ് പറഞ്ഞിരുന്നു.

 

ദുൽഖർ സൽമാൻ നായകനായെത്തിയ ലക്കി ഭാസ്കർ, വിജയ് ചിത്രം ദ് ഗോട്ട് എന്നിവയിലൂടെയാണ് മീനാക്ഷി ചൗധരി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അനഗനക ഒക്ക രാജു ആണ് മീനാക്ഷിയുടെതേയി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

  • Related Posts

    ‘പേട്രിയറ്റ്’; വിമർശനങ്ങൾക്ക് അണിയറ പ്രവർത്തകരുടെ മറുപടി, വിമതന്റെ വ്‌ളോഗ് രംഗവും പുറത്ത്

    Spread the love

    Spread the love‘     പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ചിത്രത്തിന് മേൽ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങൾക്കും മനഃപൂർവമുള്ള തരം…

    ‘അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി’; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍

    Spread the love

    Spread the love    മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒരുമിച്ചെത്തുമ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് മറക്കാനാകാത്ത നിമിഷങ്ങളാണ്. ടൊവിനോയുടെ കരിയറിലെ നിര്‍ണായ വിജയങ്ങളായ ഗോദയും മിന്നല്‍ മുരളിയും ഒരുക്കിയത് ബേസിലാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *