90 വയസുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

Spread the love

ഭോപ്പാല്‍: മധ്യപ്രദേശില്‍ 90 വയസ്സുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് വയോധികയെ പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ വയോധിക ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലെ കുടിലില്‍ വയോധികയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി മുഖംമറച്ചെത്തിയ നാലുപേര്‍ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ ഇവര്‍ പിറ്റേദിവസം രാവിലെയാണ് സമീപഗ്രാമത്തില്‍ താമസിക്കുന്ന മകളെ വിവരമറിയിച്ചത്. തുടര്‍ന്ന് മകളും ബന്ധുക്കളും എത്തി വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

  • Related Posts

    സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രാഹുലും പ്രിയങ്കയും ഒപ്പം

    Spread the love

    Spread the loveന്യൂഡൽഹി ∙ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ നേരിയ അസ്വസ്ഥതകളെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ…

    പകൽ മുഴുവൻ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല; മക്കളുടെ മുന്നിൽ വച്ച് അടിച്ചു കൊന്ന് ഭർത്താവ്

    Spread the love

    Spread the loveലക്നൗ ∙ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42 വയസ്സുകാരിയായ കുസുമമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45)…

    Leave a Reply

    Your email address will not be published. Required fields are marked *