ബത്തേരി: സുൽത്താൻ ബത്തേരി – താളൂർ റൂട്ടിലെ കോളിയാടിയിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കൊളഗപ്പാറ സ്വദേശി ആദിൽ ഷാ (21) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ കാർ വർക്ക് ഷോപ്പിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന നാല് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഇവരെ ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബത്തേരി ഭാഗത്തുനിന്നും വന്ന കാർ കോളിയാടിയിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ റോഡിന് താഴെയുള്ള വർക്ക് ഷോപ്പിലേക്കാണ് മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്.








