സീതാമൗണ്ടിൽ കൃഷി തീയിട്ടു നശിപ്പിച്ചെന്ന് പരാതി

Spread the love

 

പുൽപള്ളി : പാട്ടസ്ഥലത്തെ കൃഷി തീയിട്ടു നശിപ്പിച്ചെന്ന് പരാതി. പുഞ്ചക്കര സെബാസ്റ്റ‌്യൻ, തുരുത്തേൽ രാജു എന്നിവരുടെ ഉടമസ്ഥതയിലുള്ള നാലരയേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൊല്ലംകുടിയിൽ ഷിജു, കൊടിക്കാട്ടിൽ സിനീഷ് എന്നിവരാണ് ഇഞ്ചി, വാഴ കൃഷി കൾ നടത്തിയത്.

പാകമായ ഈ കൃഷികളാണ് കഴിഞ്ഞദിവസം ആരോ തീയിട്ടു നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നു കാണിച്ച് ഇരുവരും പൊലീസിൽ പരാതി നൽകി. തീ പടരുന്നതു കണ്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റാണ് തീയണച്ചത്. ബാങ്ക് വായ്പ‌കളും വ്യക്തിഗത വായ്‌പകളും വാങ്ങിയാണ് കൃഷിയിറക്കിയതെന്നും വൻനഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.

  • Related Posts

    കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

    Spread the love

    Spread the loveതാഴെ പേരിയയിൽ (പേരിയ34) കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.പരിക്കേറ്റവരെ മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

    കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

    Spread the love

    Spread the loveകാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.മീനങ്ങാടി കൃഷ്ണ‌ഗിരിയിലാണ് അപകടം. കാർ യൂ ടേൺ എടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്ക് യാത്രികൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ്  വിവരം.

    Leave a Reply

    Your email address will not be published. Required fields are marked *