കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ പോലീസ് കഥ; ‘ആരം’ ഷൂട്ടിങ് പൂർത്തിയായി

Spread the love

കോഴിക്കോട് നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണമായും പോലീസ് കഥ പറയുന്ന ‘ആരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 45 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഫെബ്രുവരി 25 പൂർത്തിയായത്. പ്രശസ്ത പരസ്യസംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു നിർമിക്കുന്നു. ഏറെ ദുരൂഹതകളും, സസ്‌പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന പോലീസ് കഥ, തികഞ്ഞ ഉദ്വേഗത്തിലും മികച്ചകെട്ടുറപ്പിലും അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.

 

സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്‌നവും അതിന്റെ പിന്നാലെയെത്തുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുടെ അവതരിപ്പിക്കുവാൻ സംവിധായകൻ ശ്രമിക്കുന്നത്. ഇമോഷണൽ ഡ്രാമ തില്ലർ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്.

 

സൈജു കുറുപ്പാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസായ കഥപാത്രമാണ് ചിത്രത്തിലെ സി.ഐ. ആന്റോ. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്‌ക്കർ അലി, ഷഹീൻ സിദ്ദിഖ്, റിയാസ് നർമകല, മനോജ് കെ.യു, ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ്, ഉണ്ണി ലാലു, ഗോകുലൻ, ഹരിത്, സുരഭി സന്തോഷ് രമാദേവി, അൻഷാ മോഹൻ, മാസ്റ്റർ ആദം എറിക്ക് എന്നിവരും പ്രധാനതാരങ്ങളാണ്. സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ‘ആരം’ തിരക്കഥ രചിച്ചിരിക്കുന്നത്.

 

ഗാനങ്ങൾ: കൈതപ്രം, ജിസ് ജോയ്, ജോപോൾ. സംഗീതം: രോഹിത് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ: സുജിത് മട്ടന്നൂർ, മേക്കപ്പ്: മനോജ് കിരൺ രാജ്, സ്റ്റിൽസ്: സിബി ചീരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ മാനേജർ: മെഹ്‌മൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, പിആർഒ: വാഴൂർ ജോസ്.

  • Related Posts

    ‘പേട്രിയറ്റ്’; വിമർശനങ്ങൾക്ക് അണിയറ പ്രവർത്തകരുടെ മറുപടി, വിമതന്റെ വ്‌ളോഗ് രംഗവും പുറത്ത്

    Spread the love

    Spread the love‘     പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ചിത്രത്തിന് മേൽ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങൾക്കും മനഃപൂർവമുള്ള തരം…

    ‘അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി’; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍

    Spread the love

    Spread the love    മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒരുമിച്ചെത്തുമ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് മറക്കാനാകാത്ത നിമിഷങ്ങളാണ്. ടൊവിനോയുടെ കരിയറിലെ നിര്‍ണായ വിജയങ്ങളായ ഗോദയും മിന്നല്‍ മുരളിയും ഒരുക്കിയത് ബേസിലാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *