‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത

Spread the love

വിവാഹമോചനം ആവശ്യപ്പെട്ട് തമിഴ് സൂപ്പർതാരവും ടിവികെ നേതാവുമായ വിജയ്‍യുടെ ഭാര്യ സംഗീത കോടതിയെ സമീപിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ആരാധകർ. വിജയ്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം തേടിയിരിക്കുന്നത്. 2021 മുതൽ ഒരു നടിയുമായി വിജയിക്കു വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും അതു തുടർന്നെന്നുമാണു വിവാഹ മോചന ഹർജിയിൽ പറയുന്നത്. വിജയ്‍യുടെ കടുത്ത ആരാധികയായിരുന്ന സംഗീത 1999ലാണു വിജയ്‍യെ വിവാഹം കഴിക്കുന്നത്.

 

2021 മുതൽ ഒരു നടിയുമായി വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും തുടർന്നെന്നുമാണ് ഹർജിയിലെ ആരോപണം. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. ഇതോടെ താൻ മാനസികമായി തകർന്നെന്ന് 48 വയസ്സുകാരിയായ സംഗീത പറയുന്നു. 5 വർഷത്തിലേറെയായി വേർപിരിഞ്ഞാണു ജീവിക്കുന്നത്. വിജയ് നടിക്കൊപ്പം വിദേശത്തു പോകാറുണ്ടെന്നും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതു തനിക്കും മക്കൾക്കും അപമാനകരമാണെന്നും പരാതിയിലുണ്ട്. ഒത്തുതീർപ്പു ശ്രമം പരാജയപ്പെട്ടതിൽ വിവാഹമോചനം വേണമെന്നാണ് ആവശ്യം.

  • Related Posts

    മകളെ കുടുക്കി: മോണലിസയുടെ പിതാവ് തിരിച്ചെത്തിക്കാൻ സർക്കാരിനെ സമീപിച്ചു‍

    Spread the love

    Spread the loveഭോപാൽ ∙ കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്‌ലെ ആരോപിച്ചു.മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയും (18)…

    എല്‍പിജി ക്ഷാമം രൂക്ഷം; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി

    Spread the love

    Spread the love    ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി.   നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ്…

    Leave a Reply

    Your email address will not be published. Required fields are marked *