വിവാഹമോചനം വേണമെന്നു നടൻ വിജയ്‌യുടെ ഭാര്യ; കോടതിയെ സമീപിച്ചു

Spread the love

ചെന്നൈ ∙ തമിഴ് സൂപ്പർതാരവും ടിവികെ നേതാവുമായ വിജയിന്റെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ചെങ്കൽപ്പെട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കൻ തമിഴ് വംശജയായ സംഗീത സോമലിംഗം ബ്രിട്ടനിലാണ് ജനിച്ചുവളർന്നത്. 1999 ലായിരുന്നു വിജയ്‌യുമായുള്ള വിവാഹം. രണ്ടു മക്കളുണ്ട്. മകന്‍ ജെയ്‌സണ്‍ സഞ്ജയ്, മകൾ ദിവ്യ സാഷ.

 

വിജയ്‌യും സംഗീതയും തമ്മിൽ അകൽച്ചയിലാണെന്ന് കുറെക്കാലമായി വാർത്തകളുണ്ടായിരുന്നു. വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നും രണ്ടു വർഷമായി പിരിഞ്ഞാണു താമസിക്കുന്നതെന്നും വിവാഹമോചന ഹർജിയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.‌‌ വിജയ്‍യുടെ ആരാധികയായിരുന്ന സംഗീത, 1996 ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാകെ എന്ന സിനിമയുടെ ചിത്രത്തിന്റെ വിജയത്തിന് ആശംസകൾ അറിയിക്കാനായി യുകെയിൽനിന്ന് ചെന്നൈയിൽ എത്തിയിരുന്നു. ആ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുവരും അടുപ്പത്തിലായത്.

 

സിനിമാജീവിതം അവസാനിപ്പിക്കുന്നു എന്നു പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് കുറച്ചുകാലമായി തിരിച്ചടികളാണ്. പാർട്ടി സമ്മേളനത്തിനിടെ കരൂരിലുണ്ടായ ദുരന്തവും പുതിയ ചിത്രമായ ജനനായകന്റെ റിലീസ് മുടങ്ങിയതും അടക്കമുള്ള പ്രതിസന്ധികൾക്കു പിന്നാലെയാണ് വിവാഹമോചന വാർത്ത പുറത്തുവരുന്നത്.

  • Related Posts

    മകളെ കുടുക്കി: മോണലിസയുടെ പിതാവ് തിരിച്ചെത്തിക്കാൻ സർക്കാരിനെ സമീപിച്ചു‍

    Spread the love

    Spread the loveഭോപാൽ ∙ കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്‌ലെ ആരോപിച്ചു.മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയും (18)…

    എല്‍പിജി ക്ഷാമം രൂക്ഷം; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി

    Spread the love

    Spread the love    ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി.   നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ്…

    Leave a Reply

    Your email address will not be published. Required fields are marked *