സൗദിയിൽ ആട്ടിടയനായ ഇന്ത്യക്കാരൻ ടെന്റിൽ തൂങ്ങിമരിച്ച നിലയിൽ

Spread the love

അറാർ∙ ആട്ടിടയനായി ജോലി ചെയ്തിരുന്ന പ്രവാസി ഇന്ത്യക്കാരനെ സൗദി അറേബ്യയിലെ അററിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. അറാർ-ഇറാഖ് ഹൈവേ റോഡിൽ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റർ അകലെ മരുഭൂമിയിലെ പ്രദേശത്ത് കഴിഞ്ഞ ഒൻപത് വർഷമായി അററിനു സമീപം ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു.

 

സ്പോൺസർ ആടുകൾക്കുള്ള സാധനങ്ങളുമായി എത്തിയപ്പോൾ താമസത്തിനുള്ള ടെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. അറാർ മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അറാർ പ്രവാസി സംഘം രക്ഷാധികാരിയും ലോകകേരളസഭാംഗവുമായ സക്കീർ താമരത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ലാൽചന്ദ്, സാന്റോഷി എന്നിവർ മാതാപിതാക്കളാണ്. ഭാര്യ സുലോചന, മക്കൾ കോമൾ, വിഹാൻ.

  • Related Posts

    ‘ഷെയറിങ്’ താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്: നിയമലംഘനത്തിന് വൻ പിഴ; ഉത്തരവ് പുറപ്പെടുവിച്ചു ഭരണാധികാരി

    Spread the love

    Spread the loveദുബായ് ∙ പ്രവാസികൾക്കിടയിൽ പതിവായുള്ള ‘ഷെയറിങ്’ താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്. ഒന്നിലധികം കുടുംബങ്ങൾ ചേർന്നോ, ബാച്ചിലർമാരും കുടുംബങ്ങളും ചേർന്നോ ഒരേ ഫ്ലാറ്റിൽ താമസിക്കുന്നതിന് അനുമതി നിർബന്ധമാക്കി.   നിയമലംഘകർക്ക് 10 ലക്ഷം ദിർഹം (2.5 കോടി രൂപ)…

    ന്യൂസീലന്‍ഡില്‍ മീന്‍പിടുത്തത്തിനിടെ കാണാതായ മലയാളിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി, നാട്ടിലെത്തിക്കും

    Spread the love

    Spread the loveകൊച്ചി: ന്യൂസീലന്‍ഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂര്‍ കടലിടുക്കില്‍ റോക്ക് ഫിഷിങ്ങിനിടെ കടലില്‍ കാണാതായ മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാല്‍ ബാബു ജോര്‍ജിന്റെ മകന്‍ ഫെര്‍സില്‍ ബാബുവിന്റെ (36) ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി. 2024 മേയ് ഒന്നിനാണ് ഫെര്‍സില്‍ ബാബുവും സുഹൃത്ത് ആലപ്പുഴ…

    Leave a Reply

    Your email address will not be published. Required fields are marked *