വേഷം മാറി ആഡംബര കാറുകളിൽ സ്ഥലം വിടും: ജോലി കണ്ട് ‘ഞെട്ടി’ ദുബായ് പൊലീസ്

Spread the love

ദുബായ്∙ റമസാനിൽ ദുബായിൽ ഭിക്ഷാടനത്തിനെതിരെ കർശന നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടെ മൂന്ന് ആഡംബര കാറുകൾ സ്വന്തമായുള്ള ഒരു ഭിക്ഷക്കാരൻ പിടിയിലായതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ജനങ്ങളുടെ സഹതാപം മുതലെടുത്ത് വലിയൊരു തുക ഇയാൾ ഇത്തരത്തിൽ സമാഹരിച്ചതായി പൊലീസ് പറയുന്നു. പകൽ മുഴുവൻ ഭിക്ഷാടനം നടത്തി, വൈകുന്നേരങ്ങളിൽ വേഷം മാറി ആഡംബര കാറുകളിൽ ഇയാൾ സ്ഥലം വിടുകയാണ് പതിവ്.

 

ജനങ്ങളെ വൈകാരികമായി ചൂഷണം ചെയ്യുന്നതിനായി കൃത്യമായ പദ്ധതികളാണ് ഇവർ ആസൂത്രണം ചെയ്യുന്നതെന്നും ഒരു വാണിജ്യ സംരംഭം പോലെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ദുബായ് പൊലീസ് സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫെനോമിന ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രി. അലി അൽ ഷംസി പറഞ്ഞു. പിടിയിലായവരിൽ 90% പേരും സന്ദർശക വീസയിൽ രാജ്യത്തെത്തിയവരാണെന്നും റമസാനിലെ ജനങ്ങളുടെ ഔദാര്യം മുതലെടുക്കാൻ വേണ്ടിയാണ് ഇവർ പ്രധാനമായും എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഭിക്ഷാടനത്തിലൂടെ 25,000 ദിർഹം വരെ കണ്ടെത്തിയ വ്യക്തികളിൽ നിന്നും അത് പിടിച്ചെടുത്തിട്ടുണ്ട്. റമസാന്റെ ആദ്യ ആഴ്ചയിൽ തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 26 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടനത്തിനെതിരെ ശക്തമായ മുന്നറിയിപ്പുകളുമായി പൊലീസിന്റെ ക്യാംപെയ്നുകൾ തുടരുകയാണ്.

  • Related Posts

    ‘ഷെയറിങ്’ താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്: നിയമലംഘനത്തിന് വൻ പിഴ; ഉത്തരവ് പുറപ്പെടുവിച്ചു ഭരണാധികാരി

    Spread the love

    Spread the loveദുബായ് ∙ പ്രവാസികൾക്കിടയിൽ പതിവായുള്ള ‘ഷെയറിങ്’ താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്. ഒന്നിലധികം കുടുംബങ്ങൾ ചേർന്നോ, ബാച്ചിലർമാരും കുടുംബങ്ങളും ചേർന്നോ ഒരേ ഫ്ലാറ്റിൽ താമസിക്കുന്നതിന് അനുമതി നിർബന്ധമാക്കി.   നിയമലംഘകർക്ക് 10 ലക്ഷം ദിർഹം (2.5 കോടി രൂപ)…

    ന്യൂസീലന്‍ഡില്‍ മീന്‍പിടുത്തത്തിനിടെ കാണാതായ മലയാളിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി, നാട്ടിലെത്തിക്കും

    Spread the love

    Spread the loveകൊച്ചി: ന്യൂസീലന്‍ഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂര്‍ കടലിടുക്കില്‍ റോക്ക് ഫിഷിങ്ങിനിടെ കടലില്‍ കാണാതായ മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാല്‍ ബാബു ജോര്‍ജിന്റെ മകന്‍ ഫെര്‍സില്‍ ബാബുവിന്റെ (36) ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി. 2024 മേയ് ഒന്നിനാണ് ഫെര്‍സില്‍ ബാബുവും സുഹൃത്ത് ആലപ്പുഴ…

    Leave a Reply

    Your email address will not be published. Required fields are marked *