സ്റ്റേഷന്‍ വളപ്പില്‍ മാങ്ങ പറിക്കാനെത്തി കുട്ടികള്‍, കൂട്ടുകൂടി പൊലീസുകാര്‍- വൈറല്‍ വിഡിയോ

Spread the love

കണ്ണൂര്‍: പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ മാങ്ങ പറിക്കാനെത്തിയ കുട്ടികളെ വിരട്ടിയോടിക്കാതെ സഹായിച്ച് കൂട്ടുകൂടിയ പൊലീസുകാരുടെ വിഡിയോ വൈറലാകുന്നു. അയ്യോ എത്തുന്നില്ല…. ഒന്നും കൂടി, ഇനി നമ്മള്‍ വരൂല വാടാ പോകാം… എന്ന് പറഞ്ഞ് മാങ്ങ പറിക്കല്‍ ഉപേക്ഷിച്ചു മടങ്ങിയ കുരുന്നുകളെ പൊലിസുകാര്‍ വീണ്ടും ട്രൈ ചെയ്യാന്‍ മടക്കി വിളിക്കുകയായിരുന്നു.

 

പാനൂര്‍ പൊലീസ് സ്റ്റേഷനാണ് മാതൃകയായത്. വളപ്പിലെത്തി മാങ്ങ പറിക്കാന്‍ നോക്കിയ കുട്ടികളെ നിരാശരാക്കാതെ, അവരെ എടുത്തുയര്‍ത്തി മാങ്ങ പറിക്കാന്‍ സഹായിക്കുന്ന എഎസ്‌ഐ നിവേദിന്റെ പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

 

ഓടടാ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച് എത്തിയ കുട്ടികള്‍ക്കും പരിസരത്ത് ഉണ്ടായിരുന്നവര്‍ക്കും കൗതുകമായി പൊലിസുകാരന്റെ ഈ ഇടപെടല്‍. കുട്ടികളെ എടുത്തുയര്‍ത്തിയാണ് പൊലീസുകാരന്‍ മാങ്ങ പറിക്കാന്‍ സഹായിച്ചത്. കൈനിറയെ മാങ്ങയുമായി സന്തോഷത്തോടെയാണ് കുട്ടികള്‍ മടങ്ങിയത്.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *