ഒൻപതര ‘എൽഡിഎഫ്’ വർഷം, കൂടിയത് 855 ബാറുകൾ; കള്ളുഷാപ്പുകൾ കുറഞ്ഞു

Spread the love

തിരുവനന്തപുരം ∙ ഒൻപതര വർഷം മുൻപ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകളെങ്കിൽ ഇപ്പോൾ 884 ആയി. മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷിക്കുന്നവർക്കെല്ലാം ബാർ അനുവദിക്കണമെന്നതാണു സർക്കാർ നിലപാട്. എന്നാൽ, ബവ്റിജസ് ഷോപ്പുകളുടെ എണ്ണത്തിൽ ഈ നിരക്കിലുള്ള വർധനയില്ല. അധികാരമേൽക്കുമ്പോൾ 309 ബവ്റിജസ് ഷോപ്പുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 336 ആയി. കള്ളുഷാപ്പുകളുടെ എണ്ണം 5177ൽ നിന്ന് 5171 ആയി കുറ‍ഞ്ഞു.

 

അബ്കാരി ഷോപ്പുകൾ തുടങ്ങുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന പിണറായി സർക്കാർ 2017ൽ എടുത്തുകളഞ്ഞിരുന്നു. പ്രതിഷേധമുയർന്നാൽ തദ്ദേശസ്ഥാപനങ്ങൾ അനുമതി നിഷേധിക്കുന്ന രീതിയായിരുന്നു പണ്ട്. ഇതിനെതിരെ സുപ്രീം കോടതി വരെ പോയി അനുകൂല ഉത്തരവ് വാങ്ങി. കേരള പഞ്ചായത്ത് ആക്ട് ഭേദഗതി ചെയ്തു.

 

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പുതിയ മദ്യനയത്തെത്തുടർന്നാണ് ഭൂരിഭാഗം ബാറുകളും പൂട്ടുകയും പഞ്ചനക്ഷത്ര റാങ്കിങ്ങുള്ള ബാർ ഹോട്ടലുകൾക്കു മാത്രമായി ലൈസൻസ് പരിമിതപ്പെടുത്തുകയും ചെയ്തത്. പിന്നാലെ അന്നത്തെ ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാർ കോഴ ആരോപണവുമായി ബാറുടമകൾ രംഗത്തെത്തി. ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് ഉയർന്ന ആരോപണം. വിജിലൻസ് കേസെടുത്തതിനു പിന്നാലെ മാണിക്കു രാജിവയ്ക്കേണ്ടിവന്നു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *