നിരവധി സ്ത്രീകളെ ഗർഭിണികളാക്കണം; മരണശേഷം തലയും ജനനേന്ദ്രിയവും സൂക്ഷിക്കണമെന്നും എപ്സ്റ്റീൻ; വിചിത്രം

Spread the love

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും അമേരിക്കൻ കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ ഒരേസമയം നിരവധി സ്ത്രീകളെ ഗർഭിണികളാക്കി തന്റെ വംശവർധനവിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ‘സോറോ റാഞ്ച്’ എന്നറിയപ്പെടുന്ന ന്യൂമെക്‌സിക്കോയിലെ എപ്സ്റ്റീന്റെ സ്വകാര്യ തോട്ടത്തിൽ സ്ത്രീകളെ താമസിപ്പിച്ച് ഗർഭിണികളാക്കാനായിരുന്നു പദ്ധതിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, ഈ പദ്ധതികൾ നടപ്പിലാക്കിയതിന് തെളിവുകളില്ലെങ്കിലും 2001-06 കാലയളവിലുള്ള എപ്സ്റ്റീന്റെ പല സ്വകാര്യസംഭാഷണങ്ങളിലും അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.

 

2000-ന്റെ തുടക്കത്തിൽ തന്റെ പരിചയത്തിലുള്ള ശാസ്ത്രജ്ഞരോടും വ്യവസായികളോടുമാണ് തന്റെ വംശവർധനവായുള്ള പദ്ധതിയെക്കുറിച്ച് എപ്സ്റ്റീൻ വെളിപ്പെടുത്തിയിരുന്നത്. 33,000 ചതുരശ്രയടി വിസ്തീർണമുള്ള ‘സോറോ റാഞ്ച്’ സ്ത്രീകളെ താമസിപ്പിച്ച് ഗർഭിണികളാക്കാനുള്ള ഒരു താവളമായി ഉപയോഗിക്കാനായിരുന്നു എപ്സ്റ്റീന്റെ ആഗ്രഹം. 2001-നും 2006-നും ഇടയിൽ ചില ശാസ്ത്രജ്ഞരടക്കം പങ്കെടുത്ത അത്താഴവിരുന്നുകളിലാണ് എപ്സ്റ്റീൻ തന്റെ ആഗ്രഹം പങ്കുവെച്ചിരുന്നത്.

 

നാസയിലെ ശാസ്ത്രജ്ഞയാണെന്ന് അവകാശപ്പെടുന്ന ഒരുസ്ത്രീയും എപ്സ്റ്റീന്റെ ഈ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ‘ബേബി റാഞ്ച്’ എന്നാണ് പലരും ഈ ആഗ്രഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഒരേസമയം ഇരുപതോളം സ്ത്രീകളെ പാർപ്പിച്ച് ബീജസങ്കലനത്തിലൂടെ അവരെ ഗർഭിണികളാക്കി തന്റെ കുട്ടികൾക്ക് ജന്മം നൽകാനാണ് എപ്സ്റ്റീൻ ആഗ്രഹിച്ചിരുന്നതെന്നും ഇവർ പറയുന്നു.

 

ദരിദ്രരാജ്യങ്ങളിൽ പട്ടിണി കുറയ്ക്കാനും ആരോഗ്യസൗകര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളെ എപ്സ്റ്റീൻ എതിർത്തിരുന്നതായാണ് വിവരം. ഇത്തരം പ്രവർത്തനങ്ങൾ ജനസംഖ്യാവർധനവിന് കാരണമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സ്റ്റീഫൻ ഹോക്കിംഗ് ഉൾപ്പെടെയുള്ള ലോകപ്രശസ്ത ശാസ്ത്രജ്ഞരെ തന്റെ സ്വാധീനവലയത്തിലാക്കാൻ എപ്സ്റ്റീൻ വലിയ തുകകൾ ധനസഹായമായി നൽകിയിരുന്നു. ഹാർവാർഡ് സർവകലാശാല പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് ഡോളർ സംഭാവന നൽകിയതിലൂടെ ശാസ്ത്രലോകത്തെ ഉന്നതർക്കിടയിൽ അദ്ദേഹം ഇടംപിടിച്ചു. പല ശാസ്ത്രജ്ഞരും എപ്സ്റ്റീന്റെ ക്രിമിനൽ ചരിത്രത്തെക്കാൾ അദ്ദേഹം നൽകുന്ന പണത്തിന് മുൻഗണന നൽകിയിരുന്നതായും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലുണ്ട്. സാങ്കേതികവിദ്യയിലൂടെയും ജനിതക എഞ്ചിനീയറിംഗിലൂടെയും മനുഷ്യന്റെ കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ട്രാൻസ്ഹ്യൂമനിസം എന്ന ആശയത്തിലായിരുന്നു എപ്സ്റ്റീന്റെ താത്പര്യം. അദ്ദേഹത്തിന്റെ ഈ ചിന്താഗതികൾ പണ്ട് നാസികൾ ഉപയോഗിച്ചിരുന്ന വംശശുദ്ധി സിദ്ധാന്തമായ യൂജെനിക്‌സിന് സമാനമാണെന്നാണ് വിമർശനം.

 

തന്റെ ശരീരം സംരക്ഷിക്കുന്നതിലുള്ള താത്പര്യത്തെക്കുറിച്ചും എപ്സ്റ്റീൻ നേരത്തേ തുറന്നുപറഞ്ഞിരുന്നതായാണ് വിവരം. മരണശേഷം തന്റെ തലയും ജനനേന്ദ്രിയം ശീതീകരിച്ച് സൂക്ഷിക്കാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *