മലയാള സിനിമയിൽ തൊഴിൽ സമയം കുറച്ച് പുതിയ കരാർ; സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും

Spread the love

 

മലയാള സിനിമയിൽ ജോലി ചെയ്യുന്നവരുടെ തൊ-ഴിൽ സമയം കുറച്ച് നിർമ്മാതാക്കളുടെ സംഘടന-യായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചലച്ചി-ത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്ക-യും. ഇതനുസരിച്ച് ഷൂട്ടിംഗ് സമയം ഇതുവരെ ഉണ്ടാ-യിരുന്ന പതിനാറര മണിക്കൂറിൽ നിന്ന് 12 മണിക്കൂ-റായി ചുരുങ്ങും. ഇത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതിയ കരാർ ഇന്ന് മുതൽ നടപ്പാകും.

 

ഷൂട്ടിംഗ് ആരംഭിച്ച് സംവിധായകൻ ‘പാക്കപ്പ്’ പറയു-ന്നത് വരെ നീളുന്ന ക്രമരഹിതമായ ജോലി സമയമാ-യിരുന്നു ആദ്യ കാലങ്ങളിലെ കോൾഷീറ്റ്. എന്നാൽ പിന്നീട് ഫെഫ്ക്കയുടെ നേതൃത്വത്തിൽ ആവശ്യം ഉയർത്തിയതിന് പിന്നാലെ നൈറ്റ് ഷൂട്ടിന് തൊഴിലാ-ളുകൾക്ക് അധിക വേതനമെന്ന കാര്യം നിർമ്മാതാ-ക്കൾ അംഗീകരിച്ചിരുന്നു. എന്നാൽ അപ്പോഴും ജോ-ലിസമയം കൂടുതലാണെന്ന പരാതി നിലനിന്നിരുന്നു. അതിനാണ് മാറ്റം വരാൻ പോകുന്നത്.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്‌കയും ചേർന്ന് ഒപ്പ് വച്ചിരിക്കുന്ന പുതിയ കരാർ പ്രകാരം സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും. ഉച്ചയ്ക്കും രാത്രി ജോലിയിൽ അത്താഴത്തിന് ശേഷ-വും ഒരു മണിക്കൂർ വിശ്രമം അനുവദിക്കാനും തീരു-മാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളിലെ മാറ്റത്തി-നായി തുടർ ചർച്ചകൾ നടക്കും. രാത്രി ജോലിക്കും ഓവർടൈമിനും അധിക തുക എന്ന ആവശ്യം സം-ബന്ധിച്ച് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാന-മെടുക്കുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കു-ന്നത്. അഭിനേതാക്കളെ ഉൾപ്പെടുത്തി പുതിയ കരാറിനും ഫെഫ്ക‌ നീക്കം ആരംഭിച്ചിട്ടുണ്ട്.

 

സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകളാണെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഫെഫ്‌ക ജനറൽ സെക്ര-ട്ടറി ബി ഉണ്ണികൃഷ്‌ണൻ കുറ്റപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാ അഭി-നേതാക്കളും കരാറിൻ്റെ ഭാഗമാകണമെന്നാണ് സം-ഘടനയുടെ ആവശ്യം.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *