എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ

Spread the love

വൈത്തിരി : കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേർന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. മുട്ടിൽ ചെറുമൂലവയൽ ചൊക്ലി വീട്ടിൽ അബൂബക്കർ(49)എന്ന ഇച്ചാപ്പു, മേപ്പാടി റിപ്പൺ ആനക്കുണ്ട് വടക്കൻ വീട്ടിൽ കെ അനസ് (25), മേപ്പാടി മാൻകുന്ന് പുളിയകുത്ത് വീട്ടിൽ പി ഷാഹിൽ (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ വൈത്തിരി ലക്കിടിയിലെ കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ വലയിലാകുന്നത്. അബൂബക്കർ നിരവധി കേസുകളിൽ പ്രതിയാണ്. കെ.എൽ 11 പി 9695 നമ്പർ കാറിൽ വരുകയായിരുന്ന ഇവരെ പോലീസ് പരിശോധനക്കായി തടഞ്ഞപ്പോൾ ഷാഹിൽ ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി ഓടിപ്പോവുകയും പോലീസ് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. അബൂബക്കറിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് പോളി‌തീൻ കവറിൽ സൂക്ഷിച്ച നിലയിൽ 11.2 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. സബ് ഇൻസ്‌പെക്ടർമാരായ സജേഷ് സി ജോസിന്റെയും, എൻ ഹരീഷ്കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

  • Related Posts

    പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the love    പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു…

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *