യുവതിയെ വിളിച്ചു വരുത്തി, കസേര തട്ടിമാറ്റി കൊലപ്പെടുത്തി; സിസിടിവി എല്ലാം കണ്ടു, കാമുകൻ അറസ്റ്റിൽ

Spread the love

കോഴിക്കോട് ∙ 26 വയസ്സുകാരിയെ ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ. കോഴിക്കോട് എലത്തൂരിലാണ് ദാരുണ സംഭവം. 26 വയസ്സുള്ള യുവതിയുമായി എലത്തൂർ സ്വദേശി വൈശാഖൻ വർഷങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്ന് യുവതി വിവാഹ അഭ്യർഥന നടത്തിയപ്പോൾ ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പകരം മരിക്കാം എന്നു വിശ്വസിപ്പിച്ച് യുവതിയെ ശനിയാഴ്ച രാവിലെ വൈശാഖ് തന്റെ വർക്ക്‌ഷോപ്പിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.

 

യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വൈശാഖും യുവതിയും കസേരയിൽ കയറിനിന്ന് ആത്മഹത്യ ചെയ്യാനായി കഴുത്തിൽ കുരുക്കിട്ടെന്നും, ശേഷം കസേര തട്ടിമാറ്റി യുവതിയെ കൊലപ്പെടുത്തി എന്നുമാണ് വൈശാഖൻ പൊലീസിനു നൽകിയ മൊഴി. പെൺകുട്ടി പ്രായപൂർത്തിയാകും മുൻപേ വൈശാഖൻ പീഡിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.

  • Related Posts

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *