റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Spread the love

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കെ-സ്റ്റോറുകളായി മാറിയ റേഷൻ കടകൾ വഴി ഇനി ബാങ്കിങ് ഇടപാടുകളും നടത്താം. കെ-സ്റ്റോറുകൾ വഴി പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി എസ്.ബി.ഐ ഉൾപ്പെടെ 19 പ്രമുഖ ബാങ്കുകളുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സാധാരണക്കാർക്ക് വീടിനടുത്ത് തന്നെ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 

പ്രാഥമിക ഘട്ടത്തിൽ 10,000 രൂപ വരെയുള്ള പണമിടപാടുകളാണ് കെ-സ്‌റ്റോറുകൾ വഴി അനുവദിക്കുക. ആധാർ അധിഷ്ഠിത പേയ്മെന്റ് സിസ്റ്റം (എ.ഇ.പി.എസ്) വഴിയാണ് ഈ സേവനം ലഭ്യമാവുക. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാനും ഇതിലൂടെ സാധിക്കും. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നതിനാൽ സുരക്ഷിതമായ ഇടപാടുകൾ ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 

സംസ്ഥാനത്ത് 2,200ലധികം റേഷൻ കടകൾ കെ-‌സ്റ്റോറുകളായി മാറിക്കഴിഞ്ഞു. നിലവിൽ പാസ്പോർട്ട് അപേക്ഷകൾ, ആധാർ സേവനങ്ങൾ, ബിൽ അടവ് തുടങ്ങിയ സേവനങ്ങൾ കെ-സ്റ്റോർ വഴി ലഭ്യമാണ്.

  • Related Posts

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *