വിമാനയാത്രയ്ക്കിടെ മലയാളി യുവതിയെ കടന്നു പിടിച്ചു; 62 കാരൻ പിടിയിൽ

Spread the love

കൊച്ചി ∙ വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയ 62 കാരൻ പിടിയിൽ. തിങ്കളാഴ്ച രാവിലെ 6.30ഓടെ നെടുമ്പാശേരിയിൽ ഇറങ്ങിയ ദോഹ–കൊച്ചി ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് സംഭവം. തമിഴ്നാട് സ്വദേശി മോഹൻ എന്നയാളാണ് അടുത്തിരുന്ന മലയാളിയായ യാത്രക്കാരിയോടു മോശമായി പെരുമാറിയത്.

 

ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചതായി യുവതി വിമാനത്തിൽ വച്ചു പരാതിപ്പെട്ടു. തുടർന്ന് കൊച്ചിയിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത മോഹനെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    Leave a Reply

    Your email address will not be published. Required fields are marked *