മദ്യപിച്ച് വാഹനം ഓടിച്ചതിന് വയനാട്ടിൽ 1189 പേർക്കെതിരെ കേസ്; 689 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Spread the love

കൽപ്പറ്റ : മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരി സ്വീകരിക്കുന്നത് .ആറു മാസത്തിനുള്ളിൽ പരിശോധനക്കിടെ പിടിയിലായ 689 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.മദ്യലഹരിയിൽ വാഹനമോടിച്ചതിന് ജില്ലയിൽ 1189 കേസുകൾരജിസ്റ്റർ ചെയ്തു.

 

മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെയും അപകടമുണ്ടാക്കുന്നവർക്കെതിരെയും കർശന നടപടികൾ തുടരാണ് വയനാട് പോലീസിന്റെ തീരുമാനം. മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വാഹനപകടങ്ങളിൽ ജീവൻ പൊലിഞ്ഞതിന് 25 കേസുകളും രെജിസ്റ്റർ ചെയ്തു. ഇതിൽ 689 പേരുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. 2025 ജനുവരി 1 മുതൽ ജൂൺ 23 വരെയുള്ള കണക്കാണിത്.

 

വാഹന പരിശോധനകൾ കർശനമായി തുടരുമെന്നും മദ്യലഹരിയിൽ വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. മറ്റുള്ളവരുടെ ജീവന് ഹാനിയാകുന്ന അപകടപരമായ ഡ്രൈവിംഗ് അനുവദിക്കില്ല. പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ചാൽ പൂർണ ഉത്തരവാദിത്തം മാതാപിതാക്കൾക്കും വാഹനഉടമകൾക്കുമായിരിക്കുമെന്നും പോലീസ് അറിയിച്ചു.

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *