നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Spread the love

മാനന്തവാടി :ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മാനന്തവാടി നഗരസഭ പരിധിയില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് നിരവധി നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. മാനന്തവാടിയിലെ വ്യാപാരസ്ഥാപനങ്ങളായ ഫാമിലി മാര്‍ട്ട്, മദീന സ്‌റ്റോര്‍ ചെറ്റപാലം, നിഹാല്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പിടിച്ചെടുത്തത്.

 

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് വരടിമൂലയിലുള്ള ഫേണ്‍ ട്രീ റിസോര്‍ട്ടിന് 5000 രൂപയും വ്യാപാരസ്ഥാപനങ്ങള്‍ക്ക് 10000 രൂപ വീതവുമാണ് പിഴചുമത്തിയത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി സുരേഷ് , കെ എ തോമസ് , നഗരസഭ ജെ എച്ച് ഐ തുഷാര , സിയാബുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി

  • Related Posts

    വയനാട്ടിൽ കൂടുതൽ മഴ എടവകയിൽ

    Spread the love

    Spread the loveജൂൺ 24ന് രാവിലെ 8 മുതൽ ജൂൺ 25 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം 24 മണിക്കൂറിൽ 146 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പുൽപ്പള്ളിയാണ് കുറവ് മഴ. 11 മില്ലിമീറ്റർ മഴയാണ്…

    മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകരുത്: ജില്ലാ കളക്റ്റർ ഡി ആർ മേഘശ്രീ

    Spread the love

    Spread the loveമാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ…

    Leave a Reply

    Your email address will not be published. Required fields are marked *