സിപിഎമ്മിൽ പൊട്ടിത്തെറി; വയനാട് ജില്ലയിലെ മുതിർന്ന നേതാവ് എവി ജയന്‍ പാർട്ടി വിട്ടു

Spread the love

സിപിഎം വയനാട് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് എ വി ജയൻ പാർട്ടി വിട്ടു. 35 വർഷമായി പാർട്ടിയുടെ സജീവ സാന്നിദ്ധ്യമായിരുന്ന ജയൻ പാർട്ടിയിൽ തുടരാനാവാത്ത സാഹചര്യമാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നൽകുകയായിരുന്നു. വ്യക്തിപരമായ വേട്ടയാടലുകളും വിഭാഗീയതയുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ ചാനലിലൂടെയാണ് എ വി ജയൻ താൻ രാജി വച്ചതിന്റെ കാരണം വെളിപ്പെടുത്തിയത്.

 

’35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണ്ണമായി സമർപ്പിച്ച വ്യക്തിയാണ് ഞാൻ. എന്നാൽ ഇപ്പോൾ ഭീഷണിയുടെ സ്വരത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. മാന്യമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നത്.’ അദ്ദേഹം പ്രതികരിച്ചു.

 

ശശീന്ദ്രൻ- റഫീഖ് പക്ഷത്തിനെതിരെ നിലപാടെടുത്തത് മുതൽ തനിക്കെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും കഴിഞ്ഞ ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ നിരന്തരം ലക്ഷ്യം വയ്ക്കുകയാണെന്നും പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് പകരം ഭീഷണിയുടെ സ്വരത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

തന്നെ രാഷ്ട്രീയമായി തകർക്കാൻ ചില സിപിഎം നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ഗുരുതരമായ ആരോപണവും. ജയൻ ഉന്നയിച്ചു. പാർട്ടിയിൽ നടക്കുന്ന ആസൂത്രിത അട്ടിമറി നീക്കങ്ങൾ ഭാവിയിൽ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎം നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത്. കൊട്ടാരക്കരയിൽ മൂന്ന് തവണ എംഎൽഎയായ ഐഷാ പോറ്റി മൂന്ന് പതിറ്റാണ്ടു നീണ്ട ഇടത് ബന്ധം അവസാനിപ്പിച്ചാണ് കോൺഗ്രസിൽ ചേക്കേറിയത്. മാത്രമല്ല കഴിഞ്ഞ വർഷം സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്നും ഐഷാ പോറ്റിയെ ഒഴിവാക്കിയിരുന്നു.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *