വയനാടിന്റെ നോവായി അച്ഛന്റെ വരികൾ; മകൻ പാടിയപ്പോൾ സദസ്സ് കണ്ണീരണിഞ്ഞു

Spread the love

 

 

തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ വയനാട് ദുരന്തത്തിന്റെ നൊമ്പരമുണർത്തി അച്ഛനും മകനും. ഹയർ സെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ വെണ്മണി എം.ടി.എച്ച്.എസ്.എസിലെ അശ്വിൻ പ്രകാശിന്റെ ഗാനം സദസ്സിന്റെ കണ്ണീരണിയിച്ചു.

 

വയനാട് ദുരന്തം മനസ്സിനെൽപ്പിച്ച ആഘാതം വരികളാക്കി അച്ഛൻ വെണ്മണി പ്രകാശ് കുമാർ ചിട്ടപ്പെടുത്തിയ ഗാനമാണ് മകൻ അശ്വിൻ വേദിയിൽ ആലപിച്ചത്.

 

കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന കലോത്സവത്തിലും അച്ഛൻ ചിട്ടപ്പെടുത്തിയ ഗാനം പാടി അശ്വിൻ എ ഗ്രേഡ് നേടിയിരുന്നു. അന്ന്, 2000-ലെ കലോത്സവ പ്രതിഭയും പ്രകാശ് കുമാറിന്റെ ആദ്യ ശിഷ്യനുമായിരുന്ന പി. ബിബിന്റെ (കാറപകടത്തിൽ മരിച്ചു) ഓർമ്മയ്ക്കായി തയ്യാറാക്കിയ ഗാനമായിരുന്നു ആലപിച്ചത്. ഇത്തവണ വയനാടിന്റെ നോവുമായാണ് ഈ അച്ഛനും മകനും കലോത്സവ വേദിയിലെത്തിയത്.

  • Related Posts

    പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the love    പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു…

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *