രാത്രി പട്രോളിങ്ങിനിടെ വെടിയൊച്ച; വയനാട്ടിൽ മാൻ ഇറച്ചിയും തോക്കുമായി കോൺഗ്രസ് നേതാക്കൾ പിടിയിൽ

Spread the love

പുൽപ്പള്ളി ∙ വയനാട് ചീയമ്പം ചെറിയ കുരിശ് ഭാഗത്ത് മാൻ ഇറച്ചിയും തോക്കുമായി കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അഞ്ചു പേരെ വനം വകുപ്പ് അധികൃതർ പിടികൂടി. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചീയമ്പം ഭാഗത്ത് ചെറിയ കുരിശ് ഭാഗത്ത് നിന്നാണ് രണ്ടു പുള്ളിമാനുകളുടെ ജഡവും നാടൻ തോക്കും തിരകളുമായി ഇവർ സഞ്ചരിച്ച വാൻ ഉൾപ്പെടെ പിടികൂടിയത്.

 

കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് എൽദോസ് കണിയാംകുടി (54), മീനങ്ങാടി ബ്ലോക്ക് ജനറൽ സെക്രട്ടറി റജി പുളിങ്കുന്നേൽ (55), ജോസ് മാത്യു (50), സിബി പുറത്തോട്ട് (53), പാറക്കൽ ജോസഫ് സെബാസ്റ്റ്യൻ (ബിജു) എന്നിവരെയാണ് ഇരുളം ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂറും സംഘവും പിടികൂടിയത്.

 

രാത്രി പട്രോളിങ്ങിനിടെ വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘം പിടിയിലായത്. വ്യാഴാഴ്ച രാത്രി ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ്‌ കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഈ മേഖലയിൽ വനംവകുപ്പ് നിരീക്ഷണം നടത്തിയത്.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *