കിടക്കയിൽ മൂത്രമൊഴിച്ചു; 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, വളർത്തമ്മ അറസ്റ്റിൽ

Spread the love

കഞ്ചിക്കോട്∙ കിടക്കയിൽ മൂത്രമൊഴിച്ചെന്നു പറഞ്ഞു 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ച കേസിൽ വളർത്തമ്മ അറസ്റ്റ‌ിൽ. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ സ്ഥിര താമസക്കാരിയുമായ നൂർ നാസർ (റൂബി-35) ആണ് അറസ്‌റ്റിലായത്. കുട്ടിയുടെ അച്ഛ‌ൻ നേപ്പാൾ സ്വദേശിയായ മുഹമ്മദ് ഇംത്യാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇംത്യാസിന്റെ രണ്ടാം വിവാഹമാണിത്.

 

‍ഡിസംബർ രണ്ടിനാണ് സംഭവം നടന്നത്. ഇന്നലെ അങ്കണവാടി അധ്യാപികയാണു കുട്ടിയുടെ സ്വകാര്യ ഭാഗത്തു പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുട്ടി ഇരിക്കാനാവാതെ പ്രയാസപ്പെടുന്നതു കണ്ട് അധ്യാപിക വിവരം അന്വേഷിച്ചപ്പോഴാണ് വളർത്തമ്മ പൊള്ളലേൽപ്പിച്ചെന്ന് കുട്ടി പറഞ്ഞത്. ഇവർ നിരന്തരമായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും വിവരമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്‌തു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *