ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ 80 മരണം; അടിയന്തര സഹായവുമായി ഇന്ത്യൻ നാവികസേന രംഗത്ത്

Spread the love

കൊളംബോ ∙ ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 72 മണിക്കൂറിനിടെ 80 പേർ മരിച്ചു. 23 പേരെ കാണാതായി. 12,313 കുടുംബങ്ങളിലെ 43,900 പേർ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഓഫിസുകളും വിദ്യാലയങ്ങളും അടച്ചു. ട്രെയിൻ സർവീസും റദ്ദാക്കി. മധ്യ പ്രവിശ്യാ നഗരമായ ഗംപോലയിൽ, റെയിൽവേ സ്റ്റേഷൻ വെള്ളത്തിലായി.

 

തലസ്ഥാനമായ കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ കിഴക്കുള്ള ബദുള്ള, നുവാര ഏലിയ എന്നീ തേയിലത്തോട്ടങ്ങളിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 25ലധികം പേർ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായി.

 

കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. സഹായവുമായി ഇന്ത്യൻ കപ്പലുകൾ ശ്രീലങ്കൻ തീരത്ത് എത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യത്തിൽ ദുരിതാശ്വാസ സാമഗ്രികളാണ് എത്തിച്ചിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തും രംഗത്തുണ്ട്. ദുരന്തത്തിൽ മോദി അനുശോചനം അറിയിച്ചു.

 

 

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *