‘അവൻ മകനെപ്പൊലെ’: വഴിവിട്ട ബന്ധമെന്ന് പ്രചരണം, സഹപ്രവർത്തകർക്കെതിരെ കുറിപ്പെഴുതിവച്ച് 2 സർക്കാർ ഉദ്യോഗസ്ഥർ ജീവനൊടുക്കി

Spread the love

ഭോപാൽ∙ സഹപ്രവർത്തകർ അപവാദപ്രചരണം നടത്തിയതിൽ മനംനൊന്ത് 2 സർക്കാർ ഉദ്യോഗസ്ഥർ കിണറ്റിൽ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണു മരിച്ചത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നും കണ്ടെടുത്തു. എസ്ഡിആർഎഫ് സംഘമാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.

 

പതിവുപോലെ ജോലിക്കു പോയ രജനിയും മിഥുനും തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് ഇരുവരുടെയും വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നു നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി. മിഥുന്‍റെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് സ്ഥലത്തെത്തിയത്. ഇരുവരുെടയും മൊബൈല്‍ ഫോണുകളും ചെരിപ്പുകളും ബൈക്കും കിണറിനരികിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

 

സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് രജനിയുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെത്തി. താനും മിഥുനും തമ്മിൽ വഴിവിട്ട ബന്ധമാണെന്ന് സഹപ്രവർത്തകർ പ്രചരിപ്പിച്ചുവെന്നും മിഥുൻ തനിക്ക് മകനെപ്പോലെയാണെന്നും കുറിപ്പിൽ പറയുന്നു. അപവാദപ്രചരണം കാരണം തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകരിൽ ചിലരുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

 

രജനിയുടെയും മിഥുന്റെയും മരണത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരോപണം നേരിടുന്ന സഹപ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രജനി വിധവയും 3 കുട്ടികളുടെ മാതാവുമാണ്. മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദാരുണസംഭവം. മിഥുൻ അവിവാഹിതനാണ്.

 

 

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *