കടുത്ത സൗരവികിരണം; ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാം, സർവീസുകൾ തടസ്സപ്പെടും; മുന്നറിയിപ്പുമായി എയർബസ്

Spread the love

ന്യൂഡൽഹി ∙ കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്നു വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ സുരക്ഷാമുന്നറിയിപ്പ്. എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ‌ ഹാർഡ്‌വെയർ അപ്ഗ്രഡേഷൻ നടത്തണമെന്ന് എയർബസ് അടിയന്തരനിർദേശം നൽകി. ഇതോടെ എ320 മോഡൽ വിമാനങ്ങളുടെ സർവീസ് തടസ്സപ്പെടാൻ സാധ്യതയുണ്ട്.

 

ഒക്ടോബർ 30ന് മെക്സിക്കോയിൽനിന്ന് ന്യ‌ൂജേഴ്സിയിലേക്ക് പറന്ന ജെറ്റ്ബ്ലൂ വിമാനക്കമ്പനിയുടെ എ320 വിമാനം ഫ്ലോറിഡയിൽ അടിയന്തരമായി‌ ഇറക്കേണ്ടിവന്നിരുന്നു. ഇൻഡിഗോയുടെ 350 വിമാനങ്ങളും എയർ ഇന്ത്യയുടെ 120 വിമാനങ്ങളും എ320 ശ്രേണിയിൽപ്പെട്ടതാണ്. എയർ ഇന്ത്യ എക്സ്പ്രസിന് 40 വിമാനങ്ങളുമുണ്ട്. ഇവയ്ക്കു സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ നടത്തുന്നതു മൂലം വിമാന സർവീസ് വൈകാൻ സാധ്യതയുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *