ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കി; ഏഴുവർഷം വരെ തടവ് ശിക്ഷ

Spread the love

ഗുവാഹാട്ടി: ബഹുഭാര്യത്വ നിരോധന ബിൽ (അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025) അസം നിയമസഭ പാസാക്കി. ഇതുപ്രകാരം ബഹുഭാര്യത്വം ഏഴുവർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽക്കുറ്റമാണ്. നിലവിലെ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹംചെയ്താൽ 10 വർഷംവരെ തടവനുഭവിക്കേണ്ടിവരും.

 

ഇത്തരം വിവാഹങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗ്രാമമുഖ്യന്മാർ, ഖാസികൾ, മാതാപിതാക്കൾ എന്നിവർക്ക് രണ്ടുവർഷംവരെ തടവും നിയമം വ്യവസ്ഥചെയ്യുന്നു.

 

അതേസമയം സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തതവണയും മുഖ്യമന്ത്രിയായാൽ അസമിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞു.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *